മകളുടെ പിറന്നാൾ ദിനത്തെ കുറിച്ചുള്ള സന്തോഷം പങ്കുവച്ചുകൊണ്ട് നടി ഭാമ. എന്റെ മോൾക്ക് നാളെ ഒരുവയസ്സ് തികയുകയാണ് എന്നും നടി കുറിച്ചു. നടിമാരായ സരയൂ മോഹൻ, സംവൃത സുനിൽ, രാധിക തുടങ്ങി നിറയെ താരങ്ങളും മകൾക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വന്നു.
കുഞ്ഞിന്റെ ചിത്രം എവിടെ എന്ന പ്രേക്ഷകരുടെ സ്ഥിരം ചോദ്യത്തിനും ഭാമ മറുപടി നൽകിയിട്ടുണ്ട്. പിറന്നാൾ ദിനം ചിത്രങ്ങൾ പങ്കിടാം എന്നാണ് നടി പറയുന്നത്. മകൾക്ക് ഒരുവയസായോ ഇത്രപെട്ടെന്ന് എന്ന സരയുവിന്റെ ചോദ്യത്തിന് അതെ ആയി ഭയങ്കര ഫാസ്റ്റായി എന്ന മറുപടിയും ഭാമ നൽകുകയുണ്ടായി.
മകൾക്ക് ഒരു വയസ്സ് ആയെങ്കിലും ഇത് വരെയും മകളെ നേരിട്ട് പ്രേക്ഷകർ കണ്ടിട്ടില്ല. അധികം വൈകാതെ മകളുടെ ചിത്രങ്ങൾ പങ്കിടാം എന്ന് പറഞ്ഞിട്ടുള്ളതല്ലാതെ മകളെ കാണാൻ കഴിയാഞ്ഞതിന്റെ നിരാശയും പ്രേക്ഷകർ പങ്കുവച്ചിട്ടുണ്ട്. എങ്കിലും ഭാമയുടെ പോസ്റ്റിനു നിറഞ്ഞ സ്വീകരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്ഷം ജനുവരി 30നായിരുന്നു ഭാമയും അരുണും വിവാഹിതരായിരുന്നത്. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ ഭാമ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന ഹൃദയസ്പർശിയായ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നതാണ്.
സിനിമകളില് സജീവമല്ലെങ്കിലും സ്റ്റേജ് ഷോകളിലും സോഷ്യൽമീഡിയയിലുമെല്ലാം ഏറെ സജീവമാണ് ഭാമ. പുത്തൻ ചിത്രങ്ങളും വിശേഷവും വീഡിയോയുമൊക്കെ ഇൻസ്റ്റയിലൂടെ ഭാമ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ സ്വന്തം പേരിൽ യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...