Connect with us

നിങ്ങളുടെ ആത്മാർഥമായ സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി.. ഇവൾ സുദർശന അർജുൻ ശേഖർ; മകളുടെ ചിത്രം പങ്കുവെച്ച് സൗഭാഗ്യ

Social Media

നിങ്ങളുടെ ആത്മാർഥമായ സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി.. ഇവൾ സുദർശന അർജുൻ ശേഖർ; മകളുടെ ചിത്രം പങ്കുവെച്ച് സൗഭാഗ്യ

നിങ്ങളുടെ ആത്മാർഥമായ സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി.. ഇവൾ സുദർശന അർജുൻ ശേഖർ; മകളുടെ ചിത്രം പങ്കുവെച്ച് സൗഭാഗ്യ

കഴിഞ്ഞ ​ദിവസമാണ് താരജോഡികളായ സൗഭാ​ഗ്യ വെങ്കിടേഷിനും ഭർത്താവും നടനുമായ അർജുൻ സോമശേഖറിനും ആദ്യത്തെ കൺമണി പിറന്നത്. ഇപ്പോഴിതാ മകൾക്ക് ഒപ്പമുള്ള ആദ്യ ചിത്രവുമായി എത്തിയിരിക്കുയാണ് സൗഭാഗ്യ വെങ്കിടേഷ്. ഒപ്പം മകളുടെ പേരും താരം പങ്കിട്ടിട്ടുണ്ട്.

ഇവൾ സുദർശന അർജുൻ ശേഖർ എന്നാണ് സൗഭാഗ്യ കുറിച്ചത്. നിങ്ങളുടെ ആത്മാർഥമായ സ്നേഹത്തിനും പ്രാർഥനയ്ക്കും പിന്തുണക്കും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു…. ഭാവിയിലും ഇതൊക്കെ ഞങ്ങൾക്ക് ആവശ്യമാണ്…. ഇവൾ സുദർശന അർജുൻ ശേഖർ’ മകൾക്കൊപ്പമുള്ള ആദ്യചിത്രവുമായി സൗഭാഗ്യ കുറിച്ചത്.

അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്നും സൗഭാഗ്യ റീല്‍സും ചെയ്തിരുന്നു. കുഞ്ഞുകണ്മണിയെത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കവേ ആയിരുന്നു സന്തോഷത്തിൽ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ എത്തിയത്. പിന്നാലെയാണ് മകൾ എത്തിയ സന്തോഷവാർത്തയുമായി അർജുനും എത്തിയത്.

അച്ഛനായ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അർജുൻ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ‘ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു’ എന്നാണ് താരാകല്യാൺ സൗഭാ​ഗ്യയ്ക്ക് കു‍ഞ്ഞ് പിറന്നപ്പോൾ സോഷ്യൽമീഡിയയിൽ കുറിച്ചത്.

ആദ്യത്തെ കൺമണിയായതിനാൽ തന്നെ ​ഗർഭകാലം ഇരുവരും ആഘോഷമാക്കിയിരുന്നു. സൗഭാ​ഗ്യയുടെ വളകാപ്പ് ചടങ്ങിൽ തനിക്ക് പെൺകുട്ടി വേണമെന്നാണ് ആ​ഗ്രഹമെന്ന് അർജുൻ വെളിപ്പെടുത്തിയിരുന്നു. അർജുന്റെ ആ​ഗ്രഹം പോലെ തന്നെ ഇരുവർക്കും മകളാണ് പിറന്നത്. സൗഭാ​ഗ്യയുടെ അമ്മ താര കല്യാണം പേരക്കുട്ടി പിറന്ന സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ​​ഗർഭകാലം പൊതുവെ വിഷമം നിറഞ്ഞതാണെങ്കിലും അസ്വസ്ഥതകൾ പോലും സന്തോഷത്തോടെ സ്വീകരിച്ചാണ് കുഞ്ഞിനെ സ്വീകരിക്കാനായി അർജുനും സൗഭാ​ഗ്യയും ഒരുങ്ങിയത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top