Social Media
എവിടെ ചെന്നാലും എല്ലാർക്കും അറിയണ്ടത് ഒന്ന് മാത്രം… “ശിവേട്ടനുമായിട്ട് എങ്ങനാ… നല്ല അടുപ്പമാണോ…?” അതുള്ള മറുപടി ഇതാ!
എവിടെ ചെന്നാലും എല്ലാർക്കും അറിയണ്ടത് ഒന്ന് മാത്രം… “ശിവേട്ടനുമായിട്ട് എങ്ങനാ… നല്ല അടുപ്പമാണോ…?” അതുള്ള മറുപടി ഇതാ!
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സാധിച്ചു.
പരമ്പര ഹിറ്റായതോടെ അതിലെ താരങ്ങള്‍ക്കും വലിയ തരത്തിലുള്ള ആരാധകവൃന്ദമാണുള്ളത്. പരമ്പരയില്‍ സേതു എന്ന കഥാപാത്രമായെത്തുന്ന ബിജേഷ് കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പരമ്പരയിലെ ജനപ്രിയ താരങ്ങളായ ദമ്പതികളാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലി എന്ന് വിളിപ്പേരുള്ള ജോഡികള്‍ക്കാണ് ഏറ്റവുമധികം ആരാധകരുള്ളതും. ഇതില്‍ ശിവനായെത്തുന്ന സജിന്റെ കൂടെയുള്ള സെല്‍ഫി ചിത്രങ്ങളാണ് ബിജേഷ് കഴിഞ്ഞദിവസം പങ്കുവച്ചത്. എവിടെ ചെന്നാലും എല്ലാര്ക്കും അറിയേണ്ടത് ശിവനെ പറ്റിയാണെന്നും, അതിനുള്ള ഉത്തരമാണ് ഈ ചിത്രങ്ങളായി പറയുന്നതെന്നുമാണ് ബിജേഷ് കുറിച്ചത്. കൂടാതെ ഷൂട്ടിംഗ് സെറ്റിലെ തന്റെ ആദ്യത്തെ കൂട്ടുകാരനാണ് സജിന്‍ എന്നും ബിജേഷ് പറയുന്നുണ്ട്
കുറിപ്പിങ്ങനെയായിരുന്നു
എവിടെ ചെന്നാലും എല്ലാർക്കും അറിയണ്ടത് ഒന്ന് മാത്രം…
“ശിവേട്ടനുമായിട്ട് എങ്ങനാ… നല്ല അടുപ്പമാണോ…?”
എന്നൊക്കെയാണ്.അതിനുള്ള ഉത്തരം… ഈ ഫോട്ടോയിൽ കാണുന്ന അത്രക്കും അടുപ്പം ഉണ്ട്. ഞങ്ങള്‍ കട്ട കമ്പനിയാണ്. സാന്ത്വനം വീട്ടിലെ first ഫ്രണ്ട് ആണ് അവൻ😍. എന്നെ bijesh ബായ് എന്ന് വിളിക്കുന്ന നിങ്ങടെ ശിവേട്ടൻ 😍. ശിവൻ മാത്രമല്ല സാന്ത്വനം വീട്ടിലെ എല്ലാരും കട്ട കമ്പനി ആണുട്ടോ 😍.
