Connect with us

ശാരീരികമായി അല്ലാത്ത, മാനസികമായി ഉള്ള പ്രണയമായിരുന്നു ഞങ്ങളുടേത്… ആറ് വര്‍ഷത്തോളം പ്രണയിച്ചു, അവരുടെ അമ്മ എതിര്‍പ്പ് പറഞ്ഞു.. ഒടുക്കം ആ തീരുമാനത്തിലേക്ക് എത്തി, ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നതിന് കാരണം ആ പ്രണയ പരാജയം അല്ല… ആദ്യമായി സേതുവേട്ടന്റെ വെളിപ്പെടുത്തൽ

Actor

ശാരീരികമായി അല്ലാത്ത, മാനസികമായി ഉള്ള പ്രണയമായിരുന്നു ഞങ്ങളുടേത്… ആറ് വര്‍ഷത്തോളം പ്രണയിച്ചു, അവരുടെ അമ്മ എതിര്‍പ്പ് പറഞ്ഞു.. ഒടുക്കം ആ തീരുമാനത്തിലേക്ക് എത്തി, ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നതിന് കാരണം ആ പ്രണയ പരാജയം അല്ല… ആദ്യമായി സേതുവേട്ടന്റെ വെളിപ്പെടുത്തൽ

ശാരീരികമായി അല്ലാത്ത, മാനസികമായി ഉള്ള പ്രണയമായിരുന്നു ഞങ്ങളുടേത്… ആറ് വര്‍ഷത്തോളം പ്രണയിച്ചു, അവരുടെ അമ്മ എതിര്‍പ്പ് പറഞ്ഞു.. ഒടുക്കം ആ തീരുമാനത്തിലേക്ക് എത്തി, ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നതിന് കാരണം ആ പ്രണയ പരാജയം അല്ല… ആദ്യമായി സേതുവേട്ടന്റെ വെളിപ്പെടുത്തൽ

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിലൊന്നായ സാന്ത്വനത്തിലൂടെയായി ശ്രദ്ധ നേടിയ അഭിനേതാവാണ് ബിജേഷ് അവനൂര്‍. ടിക് ടോകിലൂടെയായി അഭിനയ രംഗത്തിലേക്കെത്തിയ ബിജേഷിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സേതുവെന്ന കഥാപാത്രമായെത്തുന്ന ബിജേഷ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഷാജി കൈലാസ് ചിത്രമായ കടുവയിലൂടെ ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടൻ.

ഇപ്പോഴിതാ അനു ജോസഫിന്റെ വ്‌ളോഗിലെ അതിഥിയായി എത്തിയിരിക്കുകയാണ് ബിജേഷ്. ആദ്യമായി
തന്റെ ജീവിതത്തെ കുറിച്ചും, പ്രണയത്തെ കുറിച്ചും ബിജേഷ് സംസാരിക്കുകയാണ്.

അഭിനേതാവ് എന്നതിനപ്പുറം ചിത്രകാരന്‍ എന്ന നിലയിലാണ് ബിജേഷ് അറിയപ്പെടുന്നത്. അടിസ്ഥാനപരമായി ബാര്‍ബര്‍ ആണ്. ചെറുപ്പത്തില്‍ വീട്ടില്‍ കുറച്ച് ദാരിദ്രം ഒക്കെയുണ്ടായിരുന്നു. ബാര്‍ബര്‍ ഷോപ്പില്‍ നിന്നും കിട്ടുന്ന വരുമാനം തികയാതെ ആയതോടെ ഗള്‍ഫിലേക്ക് പോയി. അവിടെയും ബാര്‍ബറായിട്ട് തന്നെയാണ് പോയത്. എന്നാല്‍ അവിടെ ബിജീഷ് ഷെയ്ക്ക് ഷാഹിദിന്റെ ഒരു ഓയില്‍ പടം വരച്ച് വച്ചിരുന്നു. അത് കണ്ട് ഷെയ്ഖ് അബ്ദുള്ളയുടെ കസിന്‍ ഒരു ഫാഷന്‍ കമ്പനിയില്‍ ബിജേഷിന് ജോലി കൊടുത്തു.

ഫാഷന്‍ കമ്പനിയില്‍ നിന്നും നല്ല രീതിയിലുള്ള വരുമാനം വന്നു. നാട്ടിലെ കടം എല്ലാം വീട്ടി, ഗള്‍ഫില്‍ തന്നെ സ്വന്തമായി ഒരു ഷോപ്പ് തുടങ്ങി. എന്നാല്‍ ലോക സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബിസിനസ് നടത്താന്‍ കഴിയാതെ, സമ്പാദിച്ചത് ഒന്നുമില്ലാതെ നാട്ടില്‍ തിരിച്ചുവരേണ്ടി വന്നു. നാട്ടിലെത്തി സ്‌കൂളില്‍ ഡ്രോയിങ് ടീച്ചറായി ജോലി ആരംഭിച്ചു. അതിനിടയില്‍ വീണ്ടും ചിത്രരചനയുടെ സ്ഥാപനം തുടങ്ങി. അങ്ങനെ മുന്നോട്ട് പോകുന്ന സമയത്ത് ആണ് ടിക്ക് ടോക്കില്‍ വൈറലായത്.

അഭിനയത്തോടുള്ള താത്പര്യം വന്നത് നാടകങ്ങളിലൂടെ തന്നെയാണ് എന്ന് ബിജേഷ് പറയുന്നു. അമച്വര്‍ നാടകങ്ങളിലൂടെയാണ് തുടക്കം. ജീവിത പ്രശ്‌നങ്ങളില്‍ നിന്നുള്ള ആശ്വാസം എന്ന നിലയിലാണ് ടിക്ക് ടോക്കില്‍ സജീവമായത്. അത് ക്ലിക്ക് ആയി. ടിക്ക് ടോക്കിലെ വീഡിയോ കണ്ടിട്ടാണ് സാന്ത്വനത്തില്‍ അവസരം ലഭിച്ചത്. ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം സേതുവേട്ടന്‍ എന്ന കഥാപാത്രം തന്നെയാണ്. എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയുന്നത് ആ കഥാപാത്രത്തിന്റെ പേരിലാണ്.

പ്രണയ പരാജയം എന്ന് ഞാന്‍ പറയില്ല, അത് വിജയമായിരുന്നു. ശാരീരികമായി അല്ലാത്ത, മാനസികമായി ഉള്ള പ്രണയമായിരുന്നു ഞങ്ങളുടേത്. ആറ് വര്‍ഷത്തോളം പ്രണയിച്ചു. അദ്ദേഹം ഡാന്‍സര്‍ ആണ്. എന്റെ അടുത്ത് ചിത്രരചന പഠിയ്ക്കാന്‍ വന്നതാണ്. അങ്ങനെ തുടങ്ങിയ അടുപ്പമാണ്. അവരുടെ വീട്ടില്‍ വലിയ സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നു. മതവും വ്യത്യാസമുണ്ടായിരുന്നു. അവരുടെ അമ്മ എതിര്‍പ്പ് പറഞ്ഞു. അപ്പോള്‍ ഞാനാണ് അവരോട് ഒരു തീരുമാനം എടുക്കാന്‍ ആവശ്യപ്പെട്ടത്. ‘നമ്മള്‍ പരിചയപ്പെട്ടിട്ട് അഞ്ച് – ആറ് വര്‍ഷമല്ലേ ആയുള്ളൂ, അതിന് മുന്‍പേ നിങ്ങളെ സ്‌നേഹിക്കുന്നതല്ലേ അമ്മ. അതുകൊണ്ട് നിങ്ങള്‍ ഒരു തീരുമാനം എടുക്കൂ, അത് എന്തായാലും ഞാന്‍ ഓകെയാണ്’ എന്ന് ഞാന്‍ പറഞ്ഞു. പിരിയാം എന്ന് അവര്‍ തീരുമാനിച്ചു, അങ്ങനെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. പക്ഷെ ഞാനിപ്പോഴും കല്യാണം കഴിക്കാതെ തുടരുന്നതിന് കാരണം ആ പ്രണയ പരാജയം അല്ല എന്ന് ബിജേഷ് പറയുന്നു. എന്നെ മനസ്സിലാക്കുന്ന ഒരാള്‍ ജീവിതത്തിലേക്ക് വന്നാല്‍ ഉടന്‍ വിവാഹം ഉണ്ടാവുമെന്ന് ബിജേഷ് പറയുന്നു

Continue Reading
You may also like...

More in Actor

Trending

Recent

To Top