Connect with us

വിചാരിച്ചതു പോല്ലേയല്ലോ : സാന്ത്വനം പ്രേമികളെ ഞെട്ടിച്ച് ‘സേതുവേട്ടൻറെ’ ആ കരവിരുത്

Movies

വിചാരിച്ചതു പോല്ലേയല്ലോ : സാന്ത്വനം പ്രേമികളെ ഞെട്ടിച്ച് ‘സേതുവേട്ടൻറെ’ ആ കരവിരുത്

വിചാരിച്ചതു പോല്ലേയല്ലോ : സാന്ത്വനം പ്രേമികളെ ഞെട്ടിച്ച് ‘സേതുവേട്ടൻറെ’ ആ കരവിരുത്

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണിത്. സീരിയൽ പോലെ തന്നെ ഇതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളിലൂടെയാണ് ഇവർ അറിയപ്പെടുന്നത്. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് അവനൂർ.


തൃശൂർ ജില്ലയിലെ അവനൂർ സ്വദേശിയായ താരം ടിക് ടോക്കിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. ചിത്രരചനയിലും അഭിനയത്തിലും പണ്ടുമുതലേ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കലാകാരനാണ് ബിജേഷ്. പഠനകാലത്ത് സ്‌ക്കൂൾ കലോത്സവങ്ങളിൽ മികച്ച നടനായും ബിജേഷ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഭിനയത്തോടൊപ്പവും ചിത്രരചനയോടൊപ്പവും മികച്ചൊരു പാചകക്കാരൻ കൂടെയാണ് ബിജേഷ്. സാന്ത്വനം പരമ്പരയുടെ സെറ്റിൽ അഭിനയത്തിന്റെ ഇടവേളകളിൽ രുചികരമായ ഭക്ഷണം പാകംചെയ്യുന്ന ചിത്രവും വീഡിയോയുമെല്ലാം ബിജേഷ് പങ്കുവച്ചിട്ടുണ്ട്.

ഇപ്പോളിതാ തന്റെ മനോഹരമായ ചിത്രംവരയാണ് ബിജേഷ് പങ്കുവച്ചിരിക്കുന്നത്. ചുമരിൽ പിൻ ചെയ്തിരിക്കുന്ന ക്യാൻവാസിലാണ് ബിജേഷ് ചിത്ര വരയ്ക്കുന്നത്. മ്യൂറൽ പെയിന്റിംഗിനോട് സദൃശ്യമുള്ള തരത്തിലുള്ള ചിത്രങ്ങളാണ് ബിജേഷ് മിക്കപ്പോഴും വരയ്ക്കാറുള്ളത്. ഇപ്പോൾ വരച്ചിരിക്കുന്ന ചിത്രവും അതുപോലെയുള്ളതുതന്നെ. ഗണപതി ഭഗവാന്റെ മനോഹരമായ ചിത്രമാണ് ബിജേഷ് ക്യാൻവാസിലേക്ക് പകർത്തിയിരിക്കുന്നത്. ചായക്കൂട്ടുകൾക്കിടയിൽ പടിഞ്ഞിരുന്ന് ചിത്രം വരയ്ക്കുന്ന വീഡിയോയും, വരയുടെ വിവിധ ഭാഗങ്ങളുമെല്ലാം ബിജേഷ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. സന്തോഷവും, സ്‌നേഹവുമടങ്ങുന്ന കമന്റുകളുമായി ആരാധകർ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. വരയോടൊപ്പംതന്നെ മനോഹരമായ ചായക്കൂട്ടുകൾ കൂടെ ചേർന്നതോടെ ചിത്രം അതിഗംഭാരമായി എന്ന് പറയേണ്ടിയിരിക്കുന്നു.

സാന്ത്വനം പരമ്പരയുടെ ഭാഗമാണെങ്കിലും, സ്ഥിരമായി സ്‌ക്രീനിൽ വരുന്ന കഥാപാത്രമല്ല സേതുവേട്ടൻ. സാന്ത്വനത്തിലെ പ്രധാന കഥാപാത്രമായ ദേവിയുടെ ബന്ധത്തിലുള്ള സഹോദരനാണ് സേതു. അതുകൊണ്ടുതന്നെ വളരെ കുറച്ച് എപ്പിസോഡുകളിൽ മാത്രമേ ബിജേഷ് സ്‌ക്രീനിൽ എത്തിയിട്ടുള്ളു. എങ്കിലും സോഷ്യൽമീഡിയയിൽ സജീവമായ ബിജേഷിന് നിരവധി ആരാധകരുണ്ട്. പ്ലസ്ടു കഴിഞ്ഞ് ഫൈൻ ആർട് കൊളേജിൽ സെലക്ഷൻ കിട്ടിയെങ്കിലും സാമ്പത്തിക സ്ഥിതി മോശമായതിനാൽ ബിജേഷിന് പോകാൻ സാധിച്ചില്ല. കുറച്ചുകാലം ഗൾഫിൽ ജോലി നോക്കിയെങ്കിലും, അത് നഷ്ടപ്പെട്ടശേഷം നാട്ടിൽ ബാർബർ ഷോപ്പുമായി മുന്നോട്ടുപോകുകയാണ് ബിജേഷിപ്പോൾ.

More in Movies

Trending

Recent

To Top