serial
ഞാൻ നിന്നെ ഒരിക്കലും ഒരു നടിയെന്ന കണ്ണിലൂടെ കണ്ടിട്ടില്ല, നീ എന്റെ എല്ലാമാണ്… തിരികെ വരില്ലന്നറിഞ്ഞിട്ടും ഓരോ ദിവസവും ഞാൻ നിന്നെ പ്രതീക്ഷിക്കുന്നു… വേദനയോടെ സേതുവേട്ടൻ; കുറിപ്പ് വൈറൽ
ഞാൻ നിന്നെ ഒരിക്കലും ഒരു നടിയെന്ന കണ്ണിലൂടെ കണ്ടിട്ടില്ല, നീ എന്റെ എല്ലാമാണ്… തിരികെ വരില്ലന്നറിഞ്ഞിട്ടും ഓരോ ദിവസവും ഞാൻ നിന്നെ പ്രതീക്ഷിക്കുന്നു… വേദനയോടെ സേതുവേട്ടൻ; കുറിപ്പ് വൈറൽ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയായിരുന്നു വിജെ ചിത്ര. പാണ്ഡ്യന്‍ സ്റ്റോര്‍സില്‍ മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു. സാന്ത്വനത്തിന്റെ തമിഴ് പതിപ്പാണ് പാണ്ഡ്യസ്റ്റോഴ്സ്. മലയാളത്തിൽ ഗോപിക അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തെയാണ ചിത്ര തമിഴിൽ അവതരിപ്പിച്ചിരുന്നത്. മുല്ലെ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. തമിഴിൽ മാത്രമല്ല മലയാളത്തിലും നടിയ്ക്ക് ആരാധകരുണ്ടായിരുന്നു
നടി ലോകത്ത് നിന്ന് വിടവാങ്ങിയിട്ട് ഒരു വർഷം ആവുകയാണ്. നടിയുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചറിഞ്ഞ് ആരാധകരും ഞെട്ടിയിരുന്നു. ഇപ്പോഴിതാ ചിത്രയെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരുക്കുകയാണ് ബിജേഷ് അവനൂര്‍. സാന്ത്വനത്തില്‍ സേതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് ബിജേഷ്
ബിജേഷിന്റെ കുറിപ്പ് ഇങ്ങനെയാണ്
” ഏട്ടന്റെ ഓരോ വാക്കും പ്രതിഭലിപ്പിക്കുന്നത് ഞങ്ങളുടെ ഓരോരുത്തരുടേം മനസിന്റെ വിങ്ങലാണ്. ഒരു വർഷം എത്രപേട്ടന്നാണ് പോയത്. ഒറപ്പിച്ചു പറയാൻ കഴിയും ഈ ഒരു വർഷത്തിൽ നിന്നെ പ്രതീക്ഷിക്കാത്തതോ, നിന്നെ ഓർത്തു കരയാത്തതുമായിട്ടുള്ള ഒറ്റ ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഒരു നടിയോടോ നടനോടോ തോന്നാത്ത എന്തോ ഒന്ന്, പലപ്പോളും നിന്നെ പറ്റി ഞാൻ പറയുമ്പോളൊ സ്റ്റാറ്റസ് ഇടുമ്പോളും ഞാൻ കളിയാക്കലുകൾ ഏറ്റുവാങ്ങാറുണ്ട് എന്തിനാണ് ഇങ്ങ്നെ മരിച്ചുപോയ ഒരു നടിയെ ഓർത്തു വിഷമിക്കുന്നത് എന്ന്. ഞാൻ നിന്നെ ഒരിക്കലും ഒരു നടിയെന്ന കണ്ണിലൂടെ കണ്ടിട്ടേ ഇല്ല. നീ എന്റെ എല്ലാമാണ്. ഈ രണ്ടു ദിവസം ഞാൻ കടന്നു പോയത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ്. തിരികെ വരില്ലന്നറിഞ്ഞിട്ടും ഓരോ ദിവസവും ഞാൻ നിന്നെ പ്രതീക്ഷിക്കുന്നു, നിന്നെ കാണാൻ ഞാൻ വല്ലാണ്ട് ആഗ്രഹിക്കുന്നു. ഇറനണിയാതെ നിന്റെ മുല്ലയെ എനിക്ക് കാണാൻ പറ്റുന്നില്ല. മരിക്കാത്ത ഒരുപാട് ഓർമകൾ സമ്മാനിച്ചു ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ സ്വന്തം.. എന്ന് ഒരു ആരാധിക കുറിച്ചു. ഇത്തരത്തിലുള്ള നിരവധി ഹൃദയ സ്പർശിയായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
മുൻപ് ഒരിക്കലും ചിത്രയെ കുറിച്ച് വാചലനായി ബിജേഷ് എത്തിയിരുന്നു.
നടിയുടെ വിയോഗത്തെ കുറിച്ച് ഇതിന് മുൻപ് ബിജേഷ് എത്തിയിരുന്നു. നേരത്തെ ചിത്രയെ കുറിച്ച നടന് അധികം അറിയില്ലായിരുന്നു. വൈകിയാണ് നടി ആരാണെന്നും അവരെ പ്രേക്ഷകർ എത്രത്തോളം നെഞ്ചിലേറ്റിയതെന്നും ബിജേഷിന് മനസ്സിലായത്. അതിനെ കുറിച്ചായിരുന്നു നടൻ അന്ന് തുറന്ന് എഴുതിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു
ഇത്തവണയും ഞാൻ വൈകി. ഒരിക്കൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ ആരോ വന്നു പറഞ്ഞു മുല്ലയായി അഭിനയിക്കുന്ന കുട്ടി ഈ ലോകത്തോട് വിട പറഞ്ഞെന്ന്. ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും വല്ലാത്ത അവസ്ഥയിൽ ആയി. പക്ഷെ അന്നെനിക്ക് അവർ ആരെന്നോ എന്തെന്നോ അത്രക്കും അറിയില്ലായിരുന്നു. അത് കൊണ്ട് അത്രക്കും സങ്കടമോ ഒന്നും തോന്നിയില്ല. പക്ഷെ പിന്നീട് പലരിൽ നിന്നും ഞാൻ അവരെ കുറിച്ചറിഞ്ഞു. പതിയെ ഞാനും അവരുടെ കുറച്ചു വീഡിയോസ് കണ്ടു. അപ്പൊ മനസ്സിലായി ഇത്രയധികം ജനങ്ങൾ ഈ കേരളത്തിൽ പോലും അവരെ സ്നേഹിക്കുന്നതിന്റെ കാരണം എന്താണെന്ന്. പലപ്പോളും അവരുടെത് അഭിനയമാണെന്ന് തോന്നിയില്ല. ലളിതമായ ചില ചേഷ്ട്ടകൾ കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഒരു സ്ഥാനം നേടിയിരുന്നു അവർ. എപ്പോളൊക്കെയോ എന്റെ മനസ്സിലും.
ആ അഭിനയതിലകം ഇവിടെ ഈ മണ്ണിലും, മനസ്സുകളിലും ഇനിയും ആയിരം വർഷങ്ങൾ കഴിഞ്ഞാലും ജീവിച്ചു കൊണ്ടിരിക്കും. ചില സ്വപ്‌നങ്ങൾ ഉറക്കം എണീറ്റാലും നമുക്കൊപ്പം കാണില്ലേ. അത് പോലെ, ഒരു സ്വപ്നം ആയി. ആ സ്നേഹത്തിന്റെ നിറകുടം, ആ അഭിനയത്തിന്റെ രാജ ഈ മണ്ണിൽ നിന്നും ഒരായിരം പിറന്നാൾ പൂക്കൾ ഹൃദയത്താലത്തിൽ സമർപ്പിക്കുന്നു
