Social Media
എന്റെ ശരീരത്തിന് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനമാണിതെന്ന് മഞ്ജു; വേദന കടിച്ചമർത്തിയല്ലേയെന്ന് ആരാധകർ..ആ സ്നേഹത്തിന് മുൻപി കണ്ണ് നിറഞ്ഞു
എന്റെ ശരീരത്തിന് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനമാണിതെന്ന് മഞ്ജു; വേദന കടിച്ചമർത്തിയല്ലേയെന്ന് ആരാധകർ..ആ സ്നേഹത്തിന് മുൻപി കണ്ണ് നിറഞ്ഞു
മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെ പിയ താരമാണ് മഞ്ജൂ പിള്ള. എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം ചെയ്ത നാലു പേരിലൊരാൾ മഞ്ജുവായിരുന്നു. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ താരം തട്ടീം മുട്ടീം സീരിയലിലെ മോഹനവല്ലി എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയത്. കൂടാതെ ‘ഹോം’ സിനിമയിൽ കുട്ടിയമ്മയായി എത്തിയ കയ്യടി നേടിയ താരമാണ്.
മഞ്ജുവും സുജിത്തും ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹിതരായവരാണ്. മകളുടെ വരവോടെ സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായിരുന്ന മഞ്ജു ഇടവേള എടുത്തിരുന്നു. മകള്‍ ജനിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. മോള്‍ ജനിച്ച സമയത്ത് ഒരുപാട് സന്തോഷം തോന്നിയിരുന്നു. കുഞ്ഞിനെ മറ്റൊരാളെ ഏല്‍പ്പിച്ച് ജോലിക്ക് പോവുന്നതിനോട് താല്‍പര്യമില്ലായിരുന്നു. ആ സമയത്ത് തന്നെത്തേടിയെത്തിയ പല അവസരങ്ങളും മഞ്ജു സ്വീകരിച്ചിരുന്നില്ല. മകള്‍ വലുതായതിന് ശേഷമായി മഞ്ജു വീണ്ടും അഭിനയരംഗത്ത് സജീവമാവുകയായിരുന്നു എന്നും മഞ്ജു നേരത്തെ പറഞ്ഞിരുന്നു.
സമൂഹമാധ്യമങ്ങളില്‍ അധികം സജീവമല്ലാത്ത താരം തന്റെ വിശേഷങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക് ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. ഇപ്പോഴിതാ മകളോടുള്ള സ്‌നേഹം കൈയ്യില്‍ വരച്ച് ചേര്‍ത്തിരിക്കുകയാണ് നടി. മകളുടെ നെറ്റിയില്‍ ചുംബിച്ച് നില്‍ക്കുന്ന ചിത്രമാണ് മഞ്ജു ടാറ്റു ചെയ്തത്. താരം വീഡിയോ പോസ്റ്റ് ചെയ്തത് എന്റെ ശരീരത്തിന് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനമെന്ന ക്യാപ്ഷനോടെയായിരുന്നു.
മഞ്ജുവിന്റെ വീഡിയോയ്ക്ക് താഴെയായി താരങ്ങളുള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. സരിത ജയസൂര്യ, ജ്യോത്സന രാധാകൃഷ്ണന്‍, റിമി ടോമി, സാനിയ ഇയ്യപ്പന്‍, അശ്വതി ശ്രീകാന്ത്, സൗപര്‍ണ്ണിക,അഭിരാമി, സാധിക തുടങ്ങി നിരവധി പേരാണ് വൗ പറഞ്ഞ് എത്തിയത്. എത്രത്തോളം വേദന സഹിക്കേണ്ടി വന്നിട്ടുണ്ടാവുമെന്ന കമന്റുകളുമുണ്ടായിരുന്നു. 7 മണിക്കൂറിലധികമായി താന്‍ വേദന സഹിച്ചിരുന്നുവെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.