Social Media
എന്റെ ഹൃദയത്തിൽ പതിഞ്ഞ നിമിഷങ്ങൾ; അമ്മയുടെ മടിയിലിരുന്ന് ഐശ്വര്യ; ചിത്രങ്ങൾ പങ്കുവെച്ച് താരം
എന്റെ ഹൃദയത്തിൽ പതിഞ്ഞ നിമിഷങ്ങൾ; അമ്മയുടെ മടിയിലിരുന്ന് ഐശ്വര്യ; ചിത്രങ്ങൾ പങ്കുവെച്ച് താരം
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് ദിവ്യ ഉണ്ണി. വളരെ ചുരുങ്ങിയ കാലയളവിലൂടെ മലയാള സിഎൻമയിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടെ അഭിനയിക്കുവാൻ ദിവ്യയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിന് പുറമേ.. തമിഴ്,തെലുങ്ക്, കന്നഡ എന്നി ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് താരം. 2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. മകൾക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. എന്റെ ഹൃദയത്തിൽ പതിഞ്ഞ നിമിഷങ്ങളെന്ന ക്യാപ്ഷനോടെയായിരുന്നു ദിവ്യ ചിത്രം പോസ്റ്റ് ചെയ്തത്. അമ്മയുടെ മടിയിലിരിക്കുന്ന ഐശ്വര്യയെ കാണാൻ വളരെ ക്യൂട്ടാണ്.
ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും, മകളുടെ അനുഭവങ്ങളും അവളുടെ വളർച്ചയുടെ ഓരോ ഘട്ടവും ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തിൽ താന്‍ മുപ്പത്തിയേഴാമത്തെ വയസ്സിൽ അമ്മയായതിനെ കുറിച്ചുള്ള അനുഭവം ദിവ്യ പങ്കുവെച്ചിരുന്നു ,“എന്റെ പ്രായത്തെക്കുറിച്ച് ഞാൻ ആശങ്കാകുലയായിരുന്നു, “ആ സമയത് മോർണിംഗ് സിക്ക്നെസ്സ് അനുഭവപ്പെടാറുണ്ടായിരുന്നു ,രണ്ടാം മാസം മുതൽ എട്ടാം മാസം വരെ നിർത്തം ചെയ്തിരുന്നതായും. പക്ഷേ പ്രസവം നോര്‍മ്മലായിരുന്നുവെന്നും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പ്രസവ ശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്ടീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ…. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങിയെന്നും. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നുവെന്നും ദിവ്യ പറഞ്ഞിരുന്നു.
കല്യാണസൗഗന്ധികത്തിലെ ആതിര എന്ന കഥാപാത്രത്തിലൂടെയാണ് ദിവ്യ മലയാളികളുടെ മനസിലേക്ക് ചേക്കേറുന്നത്. അകാശഗംഗ 2 വാണ് ദിവ്യ അവസാനമായി അഭിനയിച്ച ചിത്രം.