Actress
ചിരിച്ചാൽ ആയുസ് മാത്രമല്ല, സൗന്ദര്യവും കൂടും; കാഞ്ചീവരം സാരിയിൽ അതിമനോഹരിയായി മഞ്ജു പിള്ള; കമന്റുകളുമായി ആരാധകർ
ചിരിച്ചാൽ ആയുസ് മാത്രമല്ല, സൗന്ദര്യവും കൂടും; കാഞ്ചീവരം സാരിയിൽ അതിമനോഹരിയായി മഞ്ജു പിള്ള; കമന്റുകളുമായി ആരാധകർ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയാണ് മഞ്ജു പിള്ള. തുടക്ക കാലത്ത് കോമഡി റോളുകളാണ് കൈകാര്യം ചെയ്തിരുന്നത് എങ്കിലും ഇപ്പോള്‍ വളരെ കരുത്തുറ്റ കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഒരോ കഥാപാത്രങ്ങള്‍ക്കും ലഭിക്കുന്നതും. അടുത്തിടെ താരം നടത്തിയ മേക്കോവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷന്‍ കോമഡി പ്രോഗ്രാമായ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയിലെ ജഡ്ജാണ് മഞ്ജു പിള്ള.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. നടി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ മഞ്ജു പിള്ള പങ്കുവെച്ച ചിത്രം പതിവ് പോലെ വൈറലായി മാറിയിരിക്കുകയാണ്. സ്വപ്‌ന മന്ത്രയുടെ ഡിസൈനിലുള്ള കാഞ്ചീവരം സാരിയുടുത്ത് അതിമനോഹരിയായി ആണ് മഞ്ജു എത്തിയിരിക്കുന്നത്.
നേവി ബ്ലൂ സാരിയില്‍ മഞ്ജുവിനെ അതി സുന്ദരിയാക്കിയത് ജോയ് കൊരട്ടിയുടെ മേക്കപ് ആണ്. ചിത്രങ്ങൾ കണ്ട് ആരാധകരടക്കം ഞെട്ടിയിരിക്കുകയാണ്. സെല്‍ഫ് ലവ് എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പിള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. തനിക്ക് തന്നോടു തന്നെയുള്ള ഇഷ്ടം കൂടുമ്പോള്‍ ഇതുപോലെ സുന്ദരിയാവുന്നത് സ്വാഭാവികമാണെന്നാണ് ആരാധകർ പറയുന്നത്.
നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് പഠിക്കുവാണോ, പ്രായം കൂടും തോറും സൗന്ദര്യവും കൂടുകയാണല്ലോ, ചിരിച്ചാൽ ആയുസ് മാത്രമല്ല, സൗന്ദര്യവും കൂടും അല്ലേ, നാളെ മുതൽ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയിൽ ജഡ്ജ് ആയി ഞാനും വരാം, സൗന്ദര്യത്തിന്റെ രഹസ്യം പോരട്ടെ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്.
ഇത് ഇവിടെ നടക്കില്ല, ഇങ്ങനെ ചുന്ദരിയാവാന്‍ പറ്റില്ല’ എന്ന് പറഞ്ഞ് ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂട ശ്രദ്ധേയയായ താരം മായ കമന്റ് ചെയ്തിരിക്കുന്നത്. ബീന ആന്റണി, സോണിയ ബോസ്, താര കല്യാണ്‍, ദേവനന്ദ, വീണ നായര്‍, ജുനൈസ്, തുടങ്ങി നിരവധി സെലിബ്രിറ്റികളും മഞ്ജുവിന്റെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുകളും ചെയ്തിട്ടുണ്ട്.
നാല്‍പത് വയസ് കഴിയുമ്പോള്‍ നമ്മള്‍ക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരുമെന്ന് അടുത്തിടെ മഞ്ജു പിള്ള പറഞ്ഞിരുന്നു. ഞാനിപ്പോള്‍ യാത്ര ചെയ്യാറുണ്ട്. എന്റെ മനസ് എന്റെ കൈയിലാണ്. അത് വളരെ പ്രയാസമാണ്. എത്രയോ വര്‍ഷമെടുത്താണ് അതെന്റെ കൈയിലാക്കിയത്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സപ്പോര്‍ട്ട് സിസ്റ്റം അമ്മയും മകളും ചങ്ക് പറിച്ച് തരുന്ന ചില സുഹൃത്തുക്കളുമാണ്. ഒരു റിലേഷന്‍ കീപ്പ് ചെയ്യുമ്പോള്‍ നോക്കിയും കണ്ടുമേ ഞാന്‍ കീപ്പ് ചെയ്യൂ. നഷ്ടപ്പെടലുകള്‍ എനിക്ക് വിഷമമാണ്. നമുക്ക് എപ്പോഴും കൂടെയുണ്ടാകുകയെന്ന് താന്‍ കരുതുന്നു. നാല് ഫ്രണ്ട്‌സ് ഉണ്ട്. ഞങ്ങള്‍ യാത്ര പോകാറുണ്ടെന്നും മഞ്ജു പിള്ള അന്ന് പറഞ്ഞിരുന്നു.
അതേസമയം, കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹമോചന വാര്‍ത്ത പുറത്തെത്തുവന്നത്. ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആയിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. സുജിത്ത് തന്നെയാണ് വേര്‍പിരിഞ്ഞിന്ന വാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. വേർപിരിഞ്ഞെങ്കിലും തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണെന്നും സുജിത് വ്യക്തമാക്കിയിരുന്നു. ഒരു ജീവിതമേ ഉള്ളൂ. അതില്‍ ആരോടൊക്കെ എങ്ങനെ ഒക്കെ പെരുമാറണം എന്ന് തീരുമാനിച്ചാല്‍ അതില്‍ കണ്‍ഫ്യൂഷന്‍ ഇല്ല.
സന്തോഷിക്കാനുള്ള കാര്യങ്ങള്‍ മാത്രം എടുക്കുക. 2020 മുതല്‍ ഞങ്ങള്‍ സപ്രേറ്റഡ് ആയിരുന്നു. 2024 മാർച്ചിൽ ഞങ്ങള്‍ വിവാഹമോചിതരായി എന്നുമാണ് സുജിത് പറഞ്ഞിരുന്നത്. എന്നാൽ ഇതേക്കുറിച്ച് മഞ്ജു പിള്ള ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല. സിനിമാസീരിയല്‍ കലാകാരനായ മുകുന്ദന്‍ മേനോനുമായി വിവാഹിതയായ മഞ്ജു പിന്നീട് വേര്‍പിരിഞ്ഞിരുന്നു. ശേഷം 2000ത്തില്‍ സുജിത് വാസുദേവുമായി വിവാഹിതയാകുകയായിരുന്നു.