Social Media
‘ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ’; മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ്; കിണ്ണം കാച്ചിയ മറുപടിയുമായി നടൻ
‘ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ’; മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ്; കിണ്ണം കാച്ചിയ മറുപടിയുമായി നടൻ
കഴിഞ്ഞ ദിവസം വിവാഹിതരായ തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫിനും അനുഷയ്ക്കും വിവാഹ മംഗളാശംസകള്‍ അറിയിച്ചുകൊണ്ട് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുകേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. അതിന് താഴെ നവ ദമ്പതികള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് ഒരുപാട് കമന്റുകളും വന്നു. അതില്‍ വന്ൻ ഒരു കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ശ്രദ്ധ നേടുന്നത്
‘ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ’ എന്ന് ചോദിച്ചയാള്‍ക്ക് നടൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു
‘എടുക്കുന്നതാണല്ലോ പ്രശ്‌നം’ എന്നായിരുന്നു മുകേഷിന്റെ മറുപടി. കൂടെ പൊട്ടിച്ചിരിയ്ക്കുന്ന ഒരു ഇമോജിയും താരം പങ്കുവച്ചു. എന്തായാലും മുകേഷിന്റെ മറുപടി കമന്റിന് അഞ്ച് ആയിരത്തില്‍ അധികം ലൈക്കുകളും അത്രയോളം തന്നെ കമന്റുകളും കിട്ടിക്കഴിഞ്ഞു. ട്രോളന്മാരും മുകേഷിന്റെ റിപ്ലേ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു.
കമന്റ് ഇട്ട ആളെ വിമര്‍ശിക്കുന്നവരാണ് ഭൂരിഭാഗവും. മുകേഷിനെ പോലൊരു സിനിമാ – രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഓരോ ഫോണ്‍ കോളുകളും പ്രധാനപ്പെട്ടതാണ്. ഇത്തരം അനാവശ്യ ഫോണ്‍കോളുകള്‍ കാരണം മറ്റ് പ്രധാന ഫോണ്‍ കോളുകള്‍ പോലും അറ്റന്റ് ചെയ്യാന്‍ കഴിയാതെ പോകുന്നത് കഷ്ടമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
അര്‍ധരാത്രി ഫോണ്‍ വിളിച്ച ആളോട് മോശമായി സംസാരിച്ചതിന്റെ പേരില്‍ മുകേഷ് ഇനിയൊരു വിമര്‍ശനം കേള്‍ക്കാനില്ല. ഷൂട്ടിങ് കഴിഞ്ഞ് വിശ്രമിയ്ക്കുകയായിരുന്ന മുകേഷിനെ അര്‍ദ്ധരാത്രി വിളിച്ച ശല്യം ചെയ്തപ്പോള്‍, ‘അന്തസ്സില്ലേ’ എന്ന് ചോദിച്ചത് പിന്നീട് പല സിനിമകളിലും മുകേഷ് തന്നെ സ്വയം ട്രോള്‍ ആയി ഉപയോഗിച്ചിട്ടുണ്ട്.