Social Media
ഒരാള്‍ സ്വയം തന്റെ നിയന്ത്രണത്തിലല്ലെങ്കിൽ ഇങ്ങെയൊക്കെ സംഭവിയ്ക്കുന്നത് സ്വാഭാവികം… സംഭവിച്ചത് ഇതാണ്! ആ വീഡിയോയ്ക്ക് പിന്നിലെ സത്യവസ്ഥ
ഒരാള്‍ സ്വയം തന്റെ നിയന്ത്രണത്തിലല്ലെങ്കിൽ ഇങ്ങെയൊക്കെ സംഭവിയ്ക്കുന്നത് സ്വാഭാവികം… സംഭവിച്ചത് ഇതാണ്! ആ വീഡിയോയ്ക്ക് പിന്നിലെ സത്യവസ്ഥ
വിജയ് സേതുപതിയ്ക്ക് നേരെ വിമാനത്താവളത്തിൽ വെച്ച് ആക്രമണശ്രമം നടന്ന വീഡിയ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വ്യാപകമായി പ്രചരിച്ചിരുന്നു. വിജയ് സേതുപതിക്കും സംഘത്തിനും നേരെ ബെംഗളൂരു വിമാനത്താവളത്തിലായിരുന്നു അജ്ഞാതന്റെ ആക്രമണം.
പുനീത് രാജ്കുമാറിന് ആദരാജ്ഞലി അർപ്പിക്കാൻ നടൻ ബംഗളുരുവിൽ എത്തുകയായിരുന്നു. ഇതിന് പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ കാണാൻ സാധിച്ചത്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി.
ബെംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചതെന്നും ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ എത്തിയതെന്നും ഇതോടെ റിപ്പോർട്ടുകൾ വന്നു. ഇപ്പോഴിതാ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി.
അത് വലിയ സംഭവം ഒന്നുമല്ല. വളരെ ചെറിയൊരു പ്രശ്നം ആരോ മൊബൈലില്‍ വീഡിയോ ആയി പകര്‍ത്തി പ്രചരിപ്പിച്ചതിനാലാണ് വലിയ സംഭവമായത്. അദ്ദേഹം മദ്യപിച്ചിരുന്നു. ഒരാള്‍ സ്വയം തന്റെ നിയന്ത്രണത്തിലല്ല എങ്കില്‍ ഇങ്ങെയൊക്കെ സംഭവിയ്ക്കുന്നത് സ്വാഭാവികം. അദ്ദേഹം മാസ്ക് വച്ചിരുന്നതിനാലാണ് മദ്യപിച്ച കാര്യം ആര്‍ക്കും മനസ്സിലാവാതിരുന്നത്.
ഞങ്ങള്‍ അവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അവസാനിച്ചു. അതില്പരം വലിയ പ്രശ്നം ഒന്നുമില്ല. നിങ്ങള്‍ക്ക് അറിയാമല്ലോ, ഒരു സിനിമാക്കാരന് ആയതുകൊണ്ട് തന്നെ എല്ലാ ഫോണ്‍ കോളുകളും എടുക്കണം. ഇപ്പോള്‍ അതിന് മാത്രമേ സമയമുള്ളൂ. ദയവ് ചെയ്ത് ഈ പ്രശ്നം ഇനി വലുതാക്കരുത്- വിജയ് സേതുപതി പറഞ്ഞു. അയാള്‍ വിജയ് സേതുപതിയുടെ ആരാധകനാണോ എന്ന് ചോദിച്ചപ്പോള്‍, അല്ലേ അല്ല. അയാളുമായി ഒരു തര്‍ക്കം ഉണ്ടായിരുന്നു. ആ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ആ സംഭവമെന്നും സേതുപതി പറഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്ഹാസന് നായകനായ ‘വിക്രം’, വെട്രിമാരന്റെ ‘വിടുതലൈ’, സാമന്തയും നയന്‍താരയും അഭിനയിക്കുന്ന ‘കതുവക്കുള രണ്ടു കാതല്‍’ എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ വിജയ് സേതുപതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
