Social Media
രണ്ടര കോടി വിലയുള്ള എസ് യൂ വിൽ മാസ്സ് എൻട്രിയുമായി ദുൽഖർ; വീഡിയോ വൈറൽ
രണ്ടര കോടി വിലയുള്ള എസ് യൂ വിൽ മാസ്സ് എൻട്രിയുമായി ദുൽഖർ; വീഡിയോ വൈറൽ
‘കുറുപ്പ്’ സിനിമയുടെ പ്രൊമോഷൻ ചടങ്ങിൽ ദുൽഖർ എത്തിയ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലാകുന്നു. തന്റെ പുതിയ വാഹനത്തിലാണ് താരം എത്തിയത്. ഫാൻസ് ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും വൈറലായ വീഡിയോ സിനിമാ ആരാധകരായ വാഹനപ്രേമിളെല്ലാം ഏറ്റെടുത്ത് കഴിഞ്ഞു. ദുൽഖറിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനമാണ് മെഴ്സിഡസ് ബെൻസ് ജി63 എഎംജി. ഏകദേശം രണ്ടര കോടി അടിസ്ഥാന വില വരുന്ന എസ് യൂ വി വാഹനത്തിലായിരുന്നു ദുൽഖറിന്റെ എൻട്രി
ഒലിവു ഗ്രീൻ നിറത്തിൽ 22 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും യോട്ട് ബ്ലൂ ബ്ലാക്ക് സീറ്റുകളുമായി കസ്റ്റമൈസ് ചെയ്ത മനോഹരമാക്കിയിരിക്കുന്ന വാഹനമാണിത്.
വാഹനങ്ങളുടെ വലിയ ശേഖരം തന്നെ ദുൽഖറിനുണ്ട്. നീല നിറത്തിലുള്ള പോർഷെ പാനമേറ, പച്ച നിറത്തിലുള്ള മിനി കൂപ്പർ, മെഴ്സിഡസ് ബെൻസ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്പോർട്ട്, മെഴ്സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്ള്യു എം3 എന്നീ കാറുകളും. ഡാറ്റ്സൺ 1200, ബിഎംഡബ്ള്യു 740 ഐഎൽ, ഡബ്ള്യു123 മെഴ്സിഡസ് ബെൻസ് ടിഎംഇ, പഴയകാല മിനി 1275 ജിടി കൂപ്പർ, ജെ80 ടൊയോട്ട ലാൻഡ് ക്രൂയ്സർ, വോൾവോ 240ഡിഎൽ സ്റ്റേഷൻ വാഗൺ എന്നിങ്ങനെ ക്ലാസിക് കാറുകളുടെ ശേഖരവും താരത്തിനുണ്ട്.
ബിഎംഡബ്യു മോട്ടോറാഡിന്റെ ആർ 1200 ജിഎസ് അഡ്വെഞ്ചർ, കെ1300 ആർ, ട്രയംഫിന്റെ ടൈഗർ എക്സ്ആർഎക്സ് അഡ്വഞ്ചർ, ട്രയംഫ് ബോൺവിൽ സ്റ്റീവ് മക്ക്വീൻ എഡിഷൻ തുടങ്ങിയ ബൈക്കുകളും ദുൽഖറിന്റെ ഗ്യാരേജിലുണ്ട്.
