Malayalam
മഷൂറയുടെ പിറന്നാൾ ഗംഭീരമാക്കി ബഷീർ ബഷി, കേക്കിനുള്ളിൽ ഒളിപ്പിച്ച് വെച്ച ആ സമ്മാനം; ഇതിൽ കൂടുതൽ ഇനിയെന്ത് വേണം; ആശംസകളുമായി സോഷ്യൽ മീഡിയ
മഷൂറയുടെ പിറന്നാൾ ഗംഭീരമാക്കി ബഷീർ ബഷി, കേക്കിനുള്ളിൽ ഒളിപ്പിച്ച് വെച്ച ആ സമ്മാനം; ഇതിൽ കൂടുതൽ ഇനിയെന്ത് വേണം; ആശംസകളുമായി സോഷ്യൽ മീഡിയ
ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബഷി പ്രശസ്തനാകുന്നത്. രണ്ടു വിവാഹം കഴിച്ചിട്ടുള്ളിതിനെ മുൻനിർത്തി ബഷീറിനെതിരെ പലപ്പോഴായി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കുടുംബത്തോടൊപ്പം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു ബഷീര്‍.
സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ. ഇതിന് പിന്നാലെ മഷൂറ എന്ന പെണ്‍കുട്ടിയെയും താരം വിവാഹം ചെയ്തു. രണ്ടുഭാര്യമാരാണ് ഉള്ളതെങ്കിലും സന്തോഷജീവിതമാണ് ഇവര്‍ നയിക്കുന്നത്.
ഇപ്പോഴിതാ മഷൂറയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയാണ് ബഷീറും കുടുംബവും. പിറന്നാൾ കേക്കിനുള്ളിൽ ഒരു സമ്മാനവും ബഷീർ മഷൂറയ്ക്ക് ആയി കരുതിയിരുന്നു. മഷൂറയുടെ 25ാമത്തെ പിറന്നാളായിരുന്നു ഗംഭീരമായി ആഘോഷിച്ചത് . മഷുവിന്റെ കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വരുന്ന ആപ്പിളിന്റെ ഐ ഫോൺ ആയിരുന്നു ബഷീർ കേക്കിനുള്ളിൽ മഷൂറയ്ക്ക് സമ്മാനമായി നൽകിയത്. കേക്കിനടിയിലാണ് ബഷീര്‍ സമ്മാനം ഒളിച്ച് വെച്ചത്. പിന്നേയും എന്നെ പറ്റിക്കുകയാണോ എന്ന സംശയത്തോടെയായിരുന്നു മഷൂറ സമ്മാനം നോക്കിയത്.
മഷൂറയുടെ സന്തോഷനിമിഷങ്ങള്‍ ബഷീറും പങ്കുവെച്ചിരുന്നു.മഷുവിന്റെ പിതാവിനൊപ്പമായി എല്ലാവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നിരുന്നു. പിറന്നാൾ ആഘേഷവീഡിയോയ്ക്കൊപ്പം കാക്കനാട് വികാസ് ഭവന്‍ ജംഗക്ഷനില്‍ ബിബി ഗാര്‍ഡന്‍ ഷോപ്പ് ഉദ്ഘാടന വീഡിയോയും പങ്കുവെച്ചിരുന്നു. ഷോപ്പ് ഉദ്ഘാടനത്തിനൊപ്പമായാണ് പിറന്നാളും ആഘോഷിച്ചത്.
”സോനുവും ഞാനും ഇപ്പോഴാണ് ഈ ഷോപ്പ് കാണുന്നത്. ആ സന്തോഷമുണ്ടെന്നായിരുന്നു മഷൂറ പറഞ്ഞത്. പിറന്നാളാഘോഷത്തിന് ശേഷമായി ലൈവ് വീഡിയോയുമായും മഷൂറ എത്തിയിരുന്നു. തനിക്ക് ലഭിച്ച സര്‍പ്രൈസ് കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റൊക്കെ പിന്നീട് പറയാം. ആകെ ക്ഷീണത്തിലാണ്, അതിനാല്‍ ആ വീഡിയോ പിന്നീട് പോസ്റ്റ് ചെയ്യാമെന്നും മഷൂറ പറഞ്ഞിരുന്നു. നിരവധി പേരായിരുന്നു മഷൂറയ്ക്ക് ആശംസ അറിയിച്ചിരുന്നു.
