Connect with us

അമ്പമ്പോ! ഇത് നമ്മുടെ മഞ്ജു തന്നെയോ? ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രം ഞെട്ടിച്ചു! ഏറ്റെടുത്ത് ആരാധകർ

Malayalam

അമ്പമ്പോ! ഇത് നമ്മുടെ മഞ്ജു തന്നെയോ? ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രം ഞെട്ടിച്ചു! ഏറ്റെടുത്ത് ആരാധകർ

അമ്പമ്പോ! ഇത് നമ്മുടെ മഞ്ജു തന്നെയോ? ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രം ഞെട്ടിച്ചു! ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു. 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെയാണ് മലയാളികൾ മഞ്ജുവിനെ ചേർത്തുപിടിച്ചത്. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും ഒരു സൂപ്പർസ്റ്റാർ ആയി മാറി.

സ്ക്രീന് അപ്പുറത്തും മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് ഏറെ താൽപ്പര്യമാണ്. ഇപ്പോഴിതാ, ദുബായിൽ ഇന്ത്യൻ കോഫി ഹൗസിന്റെ ഉദ്ഘാടനത്തിന് എത്തിയ മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുടി പോണിടെയിൽ കെട്ടി തീർത്തും വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് മഞ്ജു പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ആരാധകരോട് കുശലം പറഞ്ഞും അവർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തും ഉദ്ഘാടനവേദിയിൽ മഞ്ജുനിറഞ്ഞുനിന്നു.

പത്തു വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ എന്ന് കുറിച്ചുകൊണ്ട് ഒരു ആരാധകൻ മഞ്ജുവിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രം വൈറലായി മാറികൊണ്ടിരിക്കുകയാണ്

14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും ‘ലേഡീ സൂപ്പർസ്റ്റാർ’ എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. പതിനാലു വർഷത്തോളം അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.

ദ പ്രീസ്റ്റ് എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ മഞ്ജുവിന്റേതായി തിയേറ്ററില്‍ എത്തിയത്. മജാക്ക് ആന്റ് ജില്‍ എന്നീ ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. ഇത് കൂടാതെ പത്തോളം സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്. അമേരികി പണ്ഡിറ്റ് എന്ന ബോളിവുഡ് ചിത്രത്തിലും മഞ്ജു കരാറ് ഒപ്പുവച്ചിട്ടുണ്ട്. ഇതിനിടയിൽ നിര്‍മാണ രംഗത്തും സജീവമാണ് ഇപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍ ലേഡി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top