Connect with us

സ്വന്തം കുടുംബം പോലും മറന്ന് ബഷീറിനെ ഇത്രയും സ്നേഹിച്ചിട്ടും എന്തിന് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചു? ഒടുവിൽ ആ കാരണം വെളിപ്പെടുത്തി സുഹാന

Bigg Boss

സ്വന്തം കുടുംബം പോലും മറന്ന് ബഷീറിനെ ഇത്രയും സ്നേഹിച്ചിട്ടും എന്തിന് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചു? ഒടുവിൽ ആ കാരണം വെളിപ്പെടുത്തി സുഹാന

സ്വന്തം കുടുംബം പോലും മറന്ന് ബഷീറിനെ ഇത്രയും സ്നേഹിച്ചിട്ടും എന്തിന് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചു? ഒടുവിൽ ആ കാരണം വെളിപ്പെടുത്തി സുഹാന

ആർക്കും പ്രചോദനമാകുന്ന ജീവിതം നയിക്കുന്ന ആളാണ് ബഷീർ ബഷി.ഫോർട്ട് കൊച്ചിയിൽ ബാപ്പക്കും സഹോദരങ്ങൾക്കും ഒപ്പം കപ്പലണ്ടി കച്ചവടത്തിൽ തുടങ്ങി പിന്നീട് തുടങ്ങിയ മോഡലിംഗിലൂടെയും ഒക്കെയാണ് ഇന്ന് കാണുന്ന നിലയിലേക്ക് ബഷീർ ബഷി ഉയർന്നു വന്നത്.ഒന്നുമില്ലാതിരുന്ന കാലത്താണ് ആദ്യ ഭാര്യ സുഹാനയെ ബഷീർ വിവാഹം കഴിച്ചത്.പിന്നീട് സുഹാനയുടെ സമ്മതത്തോടെയാണ് ബിഗ്‌ബോസിലേക്ക് വരുന്നതിനു മാസങ്ങൾക്ക് മുൻപ് രണ്ടാം ഭാര്യ മഷൂറയെ ബഷീർ വിവാഹം ചെയ്തത്.എന്തിന് പറയുന്നു ബഷീർ ബാഷിയെയും കുടുംബവും ഇപ്പോൾ മലയാളികൾക്ക് പ്രിയങ്കരരാണ്.ഇവരുടെ യൂട്യൂബിൽ ചാനലിലിൽ വരുന്ന വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും താല്പര്യവുമാണ്.

അത്തരത്തിൽ ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറ കഴിഞ്ഞ ദിവസം ബഷീറിന്റെയും ആദ്യ ഭാര്യ സുഹാനയുടെയും പ്രണയ കഥ ചോദിച്ച് അറിയുന്ന ഒരു വീഡ‍ിയോ പങ്കിട്ടിരുന്നു. മുമ്പും തങ്ങളുടെ പ്രണയത്തെ കുറിച്ചൊക്കെ ബഷീറും സു​ഹാനയും സംസാരിച്ചിട്ടുണ്ടെങ്കിലും പ്രണയകാലത്തെ പൊട്ടും പൊടിയും വരെ ഇരുവരും ഓർമിച്ചെടുത്ത് ആദ്യമായി പറയുന്നത് മഷൂറയുടെ യുട്യൂബ് ചാനലിലാണ്.ബഷീർ-സുഹാന ലവ് സ്റ്റോറിയുടെ വീഡിയോ വളരെ വേ​ഗത്തിൽ‌ ആരാധകർക്കിടയിലും ചർച്ചയായി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളും ചോദ്യങ്ങളുമായി എത്തിയത്. പ്രണയത്തെക്കുറിച്ച് പറയുന്നത് കൊണ്ടാണെന്ന് തോന്നുന്നു പുതിയ വീഡിയോയിൽ സുഹാന കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്.എന്തൊക്കെ പറഞ്ഞാലും ബഷിയും സോനുവും നല്ല സ്‌നേഹത്തിലാണ്. സ്വന്തം വീട്ടുകാരെ പോലും എതിര്‍ത്ത് ബഷീറിനൊപ്പം നിന്നയാള്‍ കൂടിയല്ലേ സോനു എന്നായിരുന്നു മറ്റെരാൾ കുറിച്ചത്. അമ്മയെ സുഹാനയ്ക്ക് നേരത്തെ നഷ്ടപ്പെട്ടതാണ്. പിതാവ് മാത്രമാണ് ഇപ്പോൾ സുഹാനയ്ക്കുള്ളത്.

കഴിഞ്ഞ ദിവസം പിതാവിനും മകനുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സുഹാന പങ്കിട്ടിരുന്നു. ക്രിസ്ത്യാനിയായിരുന്നു സുഹാന. ബഷീറുമായുള്ള വിവാ​ഹത്തോടെ മുസ്ലീമായി. രണ്ട് മതമായിരുന്നതിനാല്‍ വീട്ടില്‍ പ്രശ്‌നമുണ്ടായിരുന്നില്ലേ, സ്വന്തം ഇഷ്ടത്തിനാണ് മതം മാറിയതെങ്കിലും മതം മാറാം എന്ന ഒരു ചിന്ത വന്നത് എപ്പോഴാണ്? ആരാണ് പറഞ്ഞത്? എന്നാണ് മറ്റൊരാൾ കമന്റിലൂടെ ചോദിച്ചത്.ഇത്രയും സ്‌നേഹമായിട്ടും പിന്നെന്തിനാണ് ബഷീര്‍ രണ്ടാമതും വിവാഹം കഴിച്ചതെന്നാണ് വേറൊരു ആരാധകൻ ചോദിച്ചത്. മഷൂറയുടെയും ബഷീറിന്റെയും വിവാഹ ദിവസം സുഹാന എങ്ങനെ മാനേജ് ചെയ്തു. ഏത് സാഹചര്യത്തിലാണ് മഷൂറയുമായുള്ള വിവാഹത്തെ കുറിച്ച് ബഷീര്‍ പറഞ്ഞത്. അതേക്കുറിച്ചുള്ള സോനുവിന്റെ പ്രതികരണം എന്തായിരുന്നുവെന്നുള്ള ചോദ്യവും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

നിങ്ങള്‍ക്കിതൊക്കെ എങ്ങനെ സാധിക്കുന്നു…. ഓര്‍ക്കാന്‍ കൂടി വയ്യെന്നായിരുന്നു മറ്റൊരാൾ വീഡിയോ കണ്ട് പറഞ്ഞത്. മഷൂറ-ബഷീര്‍ പ്രണയകഥ പറയുമ്പോള്‍ സോനുവിന് വിഷമമാവും. സോനു മതം മാറിയതിനെക്കുറിച്ചം നിക്കാഹ് നടത്തിയതിനെക്കുറിച്ചും വിശ​ദീകരിക്കാമോയെന്നും വീഡിയോയ്ക്ക് താഴെ ആരാധകർ ആവശ്യപ്പെട്ടിരുന്നു.ബഷീറിനെയും സോനുവിനെയും ഉൾപ്പെടുത്തിയുള്ള ചാറ്റ് ഷോയുടെ രണ്ടാം ഭാ​ഗത്തിൽ പ്രേക്ഷകരിൽ നിന്നും ലഭിച്ച ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് മഷൂറ വീഡിയോയിൽ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇത്രയേറെ ചോദ്യങ്ങളും സംശയങ്ങളും ആരാധകർ പുതിയ വീഡിയോയ്ക്ക് താഴെ കുറിച്ചത്. തന്റെ സഹോദരി എന്നാണ് മഷൂറയെ സുഹാന വിശേഷിപ്പിക്കാറുള്ളത്. മഷൂറയ്ക്ക് മകൻ പിറന്നപ്പോൾ നിറകണ്ണുകളോടെയാണ് ലേബർ റൂമിന് മുന്നിൽ നിന്ന് കുഞ്ഞിനെ സുഹാന കയ്യിൽ വാങ്ങിയത്.

Continue Reading
You may also like...

More in Bigg Boss

Trending