Malayalam
അവരുടെ മുന്നില്‍ വെച്ച് സുകുവേട്ടന്‍ സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു… അദ്ദേഹം ആകെ അന്തം വിട്ട് മുറിയുടെ പുറത്ത് പോയി… പിന്നീട് ഒരു തേങ്ങലാണ് കേട്ടത്; തുറന്ന് പറഞ്ഞ് സംവിധായകൻ
അവരുടെ മുന്നില്‍ വെച്ച് സുകുവേട്ടന്‍ സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു… അദ്ദേഹം ആകെ അന്തം വിട്ട് മുറിയുടെ പുറത്ത് പോയി… പിന്നീട് ഒരു തേങ്ങലാണ് കേട്ടത്; തുറന്ന് പറഞ്ഞ് സംവിധായകൻ
ന്യൂഇയര്‍ എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗിനിടെ നടന്നൊരു സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ വി എം വിനു. സിനിമ അടിപൊളിയായപ്പോള്‍ ചിത്രീകരണത്തിന് പിന്നില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന കഥയായിരുന്നു. രണ്ട് പ്രമുഖ താരങ്ങള്‍ തമ്മിലുണ്ടായ ഈഗോ പ്രശ്നം സെറ്റിനെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇത് മാത്രമല്ല നടി ഉര്‍വശി തലകറങ്ങി വീണതടക്കമുള്ള സംഭവങ്ങള്‍ വിനു തുറന്ന് പറയുകയാണ്
വിനുവിന്റെ വാക്കുകളിലേക്ക്
ഊട്ടിയിലെ റാണി പാലസ് ആയിരുന്നു മെയിന്‍ ലൊക്കേഷന്‍. കാലാള്‍പട എന്ന സിനിമയിലുള്ള താരങ്ങളായിരുന്നു ഈ ചിത്രത്തിലും. സുരേഷ് ഗോപി, ജയറാം, സുകുമാരന്‍, ഉര്‍വശി, ബാബു ആന്റണി, തുടങ്ങിയ താരങ്ങളൊക്കെ ഉണ്ട്. അന്നത്തെ അട്രാക്ഷന്‍ സില്‍ക്ക് സ്മിതയും ഉണ്ടായിരുന്നു. ഇന്ന് കാരവന്‍ ഒക്കെ വന്നതിന് ശേഷം താരങ്ങള്‍ അവരവരുടെ ഷോട്ടിന് മാത്രം വന്ന് പലരും തിരിച്ച് പോവുകയാണ്.
ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയാണ്. രാത്രിയിലാണ് ഷൂട്ടിംഗ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്ക വില്ലനാണ്. ബാബു ആന്റണി ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്നു. അതിന്റെ അന്വേഷണവുമായി വരുന്ന പൊലീസ് ഓഫീസറാണ് സുകുമാരന്‍. താക്കോല്‍ കൊണ്ടുള്ള ഒരു കളിയാണ് ക്ലൈമാക്സില്‍ നടക്കുന്നത്. ഒടുവില്‍ കുറ്റങ്ങളെല്ലാം ചെയ്യുന്നത് സുരേഷ് ഗോപിയാണെന്ന് സുകുമാരന്‍ കണ്ടുപിടിക്കുന്നതാണ് ക്ലൈമാക്സ്. ലാസ്റ്റ് സുരേഷ് ഗോപി ലിക്കര്‍ തലയിലൂടെ ഒഴിച്ച് തീ കൊളുത്തി മരിക്കുന്നുണ്ട്.
ഈ സീനിന്റെ റിഹേഴ്സല്‍ നടന്നിരുന്നു. സുരേഷ് ഗോപി, ജയറാം, സുകുവേട്ടന്‍, ഉര്‍വശി എന്നിവരാണ് ഉള്ളത്. റിഹേഴ്സലിനിടെ സുരേഷിന്റെ കുറച്ച് ഡയലോഗുകള്‍ തെറ്റി പോകുന്നുണ്ട്. പക്ഷേ അവിടെ ഒരു ആര്‍ട്ടിസ്റ്റിന്റെ ഈഗോ ഭയങ്കരമായി വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആദ്യമായി കണ്ടത് അവിടെ നിന്നാണ്.
സുരേഷ് ഗോപി നല്ല പെര്‍ഫോമന്‍സാണ്. സുരേഷ് ഗോപി ഡയലോഗ് പറഞ്ഞ് നടന്ന് വരികയാണ്. പെട്ടെന്ന് സുകുവേട്ടന്‍ താന്‍ എന്താടോ ശിവാജി ഗണേശനോ? എന്താണ് ശിവാജി ഗണേശനെക്കാളും ഇത്രയും ഓവറായി അഭിനയിക്കുന്നത്.
അത്രയധികം ടെക്നിഷ്യന്മാരുടെ മുന്നില്‍ വെച്ച് സുകുവേട്ടന്‍ സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു. സുരേഷ് പാവമാണ്. ഒരു കുട്ടിയുടെ സ്വഭാവമാണ്. അദ്ദേഹം ആകെ അന്തം വിട്ട് മുറിയുടെ പുറത്ത് പോയി. അവിടെ നിന്ന് ഒരു തേങ്ങല്‍ കേള്‍ക്കാം. ആ സമയത്ത് എല്ലാവരെക്കാളും ഒരു പടിയ്ക്ക് മുന്നില്‍ നിന്നുള്ള അഭിനയമായിരുന്നു സുരേഷ് ഗോപിയുടേത്. ആ ഈഗോ ആയിരിക്കാം സുകുവേട്ടന്‍ പ്രശ്നമാക്കിയതെന്ന് തോന്നുന്നു.
പിന്നീട് ആശാനെ ഞാനൊരു തമാശ പറഞ്ഞതല്ലേ അങ്ങനെ കൂട്ടിയാല്‍ മതി എന്ന് പറഞ്ഞ് സുകുവേട്ടനത് ഒരു തമാശയാക്കി മാറ്റി. സീന്‍ എടുത്തപ്പോള്‍ സുരേഷ് ഗോപി അത് ഗംഭീരമാക്കി. ശേഷം ഡ്യൂപ്പിനെ ആണ് തീ കൊളുത്തുന്നത്.
