Social Media
‘വീണ്ടും ചില വീട്ടുകാര്യങ്ങളു’മായി സത്യൻ അന്തിക്കാടും ജയറാമും; ലൊക്കേഷൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു; ഏറ്റെടുത്ത് ആരാധകർ
‘വീണ്ടും ചില വീട്ടുകാര്യങ്ങളു’മായി സത്യൻ അന്തിക്കാടും ജയറാമും; ലൊക്കേഷൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു; ഏറ്റെടുത്ത് ആരാധകർ
പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം, സത്യന് അന്തിക്കാടിന്റെ നായകനാകുകയാണ്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും സംവിധായകനൊപ്പമുള്ള ചിത്രങ്ങള്‍ ജയറാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
‘വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽ കൂടി. ഈ അത്ഭുതകരമായ ടീമിനൊപ്പം വീണ്ടും ഒന്നുചേരാൻ സാധിച്ചതിൽ വളരെയധികം സന്തോഷം’, എന്ന് കുറിച്ച് കൊണ്ടാണ് ജയറാം, സത്യൻ അന്തിക്കാടിനൊപ്പമുള്ള ഫോട്ടോകൾ താരം പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
ചിത്രത്തില്‍ നായിക ആകുന്നത് മീര ജാസ്മിന് ആണ്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്മിനും സത്യന് അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസന് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ജയറാമും സത്യൻ അന്തിക്കാടും അവസാനം ഒന്നിച്ചത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ചിത്രത്തിന്റെ സഹസംവിധായകനാണ്. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിര്‍വഹിക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.
