Connect with us

തന്റെ കുഞ്ഞു മകൾ മെഹറിന്റെ ചോറൂൺ ചിത്രങ്ങൾ പങ്കുവെച്ച് സിജു വിത്സൺ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Social Media

തന്റെ കുഞ്ഞു മകൾ മെഹറിന്റെ ചോറൂൺ ചിത്രങ്ങൾ പങ്കുവെച്ച് സിജു വിത്സൺ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തന്റെ കുഞ്ഞു മകൾ മെഹറിന്റെ ചോറൂൺ ചിത്രങ്ങൾ പങ്കുവെച്ച് സിജു വിത്സൺ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച വ്യക്തിയാണ് സിജു വിൽസൺ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ കുഞ്ഞു മകൾ മെഹറിന്റെ ചോറൂൺ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ് സിജു വിൽസൺ. സിജു പങ്കു വെച്ച മകളുടെ ചോറൂൺ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

മകളുടെ ജനനവും, പേരിടലിന്റേയും വിശേഷങ്ങൾ ആരാധകർക്കായി സിജു മുൻപ് പങ്കു വെച്ചിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് സിജുവിനും ഭാര്യ ശ്രുതിക്കും മകൾ മെഹറിൻ ജനിച്ചത്.

നേരം, പ്രേമം , ഹാപ്പി വെഡ്ഡിംഗ് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും , മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് എന്നിവയാണ് സിജു അഭിനയിച്ച പ്രധാന ചിത്രങ്ങൾ. വിനയൻ സംവിധാനം ചെയ്ത ചരിത്ര സിനിമയായ പത്തൊമ്പതാം നൂറ്റാണ്ട് ആണ് സിജു അഭിനയിച്ച അവസാന ചിത്രം.

കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിച്ചിരിക്കുന്നത്. സിനിമക്കായി തടി കുറക്കുകയും, ആയോധനമുറകൾ പരിശീലിക്കുകയും ചെയ്തിരുന്നു.സിജു നിർമിച്ച വാസന്തി എന്ന സിനിമ കഴിഞ്ഞ വർഷം മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയിരുന്നു. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ സിജു അവതരിപ്പിച്ചിരുന്നു.

More in Social Media

Trending

Recent

To Top