Social Media
തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തി താരങ്ങൾ… നയൻസിന്റെ കയ്യിൽ മുറുകെപിടിച്ച് വിഘ്‌നേഷ്
തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തി താരങ്ങൾ… നയൻസിന്റെ കയ്യിൽ മുറുകെപിടിച്ച് വിഘ്‌നേഷ്
തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് നയന്‍താര. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ നയന്‍സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താത്പര്യമാണ്. നയന്‍സിനെ പോലെ തന്നെ കാമുകനും നടനും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ആരാധകര്‍ ഏറെയാണ്.
ഇരുവരുടെയും വിവാഹത്തിന് വേണ്ടി ഏറെ കാലമായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഘ്നേഷ് ശിവനുമായി നടി പ്രണയത്തിലായിട്ട് ഏറെ കാലമായി. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി അടുത്തിടെ വിജയ് ടെലിവിഷനിലെ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഇരുവരും ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ക്ഷേത്ര ദർശനത്തിനെത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബ്ലൂ അനാർക്കലിയായിരുന്നു നയൻതാരയുടെ വേഷം. വെളള ഷർട്ടും മുണ്ടും ധരിച്ചാണ് വിഘ്നേഷ് എത്തിയത്.
അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ വിഘ്നേഷ് വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.
എന്താണ് നയൻതാര മാഡത്തെ വിവാഹം ചെയ്യാത്തത്? ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ചോദ്യം. “വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു, അതുപോലെ കൊറോണ പോവാൻ കാത്തിരിക്കുന്നു,” എന്നാണ് വിഘ്നേഷ് ഉത്തരം നൽകിയത്.
