Connect with us

മലയാളികളുടെ പ്രിയപ്പെട്ട നായിക; ഈ സുന്ദരിക്കുട്ടിയെ മനസ്സിലായോ?

Social Media

മലയാളികളുടെ പ്രിയപ്പെട്ട നായിക; ഈ സുന്ദരിക്കുട്ടിയെ മനസ്സിലായോ?

മലയാളികളുടെ പ്രിയപ്പെട്ട നായിക; ഈ സുന്ദരിക്കുട്ടിയെ മനസ്സിലായോ?

മലയാളികളുടെ പ്രിയ താരത്തിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മറ്റാരുമല്ല നടി സംവൃത സുനിലിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. പുഞ്ചിരിയോടെ നിൽക്കുന്ന കുഞ്ഞു സംവൃതയെ ആണ് ചിത്രത്തിൽ കാണാനാവുക.

മലയാള സിനിമയിലെ ഉയരം കൂടിയ നായികമാരിൽ ഒരാൾ കൂടിയാണ് സംവൃത. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം യുഎസിലാണ് ഇപ്പോൾ താരത്തിന്റെ താമസം.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിൽ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് സംവൃതയെ ആയിരുന്നു. എന്നാൽ അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ ക്ഷണം നിരസിച്ചു. പിന്നീട് 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.

മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ആദ്യപിറന്നാൾ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നൽകിയതെന്നും സംവൃത പറഞ്ഞിരുന്നു.

More in Social Media

Trending

Recent

To Top