Connect with us

നമ്മൾ അമ്മയും-മകളുമാണെങ്കിലും, എല്ലായ്​പ്പോഴും ഹൃദയത്തിൽ നിന്ന് മികച്ച സുഹൃത്തുക്കളായിരിക്കുമെന്ന് ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്നു; മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി

Social Media

മകൾ ദിനത്തിൽ മകൾ സമീഷയ്ക്കൊപ്പമുള്ള മനോഹരമായൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. അമ്മയും മകളും തമ്മിലുള്ള മനോഹരമായ ബന്ധത്തെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഈ കുട്ടിത്താരത്തിന്റെ ക്യൂട്ട് വിഡിയോയ്ക്ക് സ്നേഹവും കമന്റുകളുമായി നിരവധിപ്പേരാണ് എത്തിയത്

സമീഷയ്ക്ക് ആശംസകൾ നേർന്ന് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു

‘എന്നെ തിരഞ്ഞെടുത്തതിന് നന്ദി, നമ്മൾ അമ്മയും-മകളുമാണെങ്കിലും, എല്ലായ്​പ്പോഴും ഹൃദയത്തിൽ നിന്ന് മികച്ച സുഹൃത്തുക്കളായിരിക്കുമെന്ന് ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്നു. നിന്നെ സ്നേഹിക്കുന്നു.’

വിഡിയോയിൽ, ശിൽപയും മകളും ഒരു പൂജയ്ക്കായി ഇരിക്കുകയാണ്, സമീഷ പെട്ടെന്ന് കയ്യടിക്കുകയും കളിക്കുകയും ചെയ്യുന്നത് കാണാം. എഴുന്നേൽക്കാനും നൃത്തം ചെയ്യാനും ശില്പ മകളെ പ്രോത്സാഹിപ്പിക്കുകയാണ്. സമീഷ പല തവണ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ തവണയും അവൾ വീണുപോകുകയാണ്.

ശില്പ ഷെട്ടിയും ഭർത്താവ് രാജ്‍ കുന്ദ്രയും വാടക ഗർഭധാരണത്തിലൂടെയാണ് രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. വിയാൻ ആണ് ഇവരുടെ മൂത്ത മകൻ. വിയാന്റെ കുസൃതി വി‍‍ഡിയോകൾ ശില്പ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്

More in Social Media

Trending

Recent

To Top