Social Media
ചുവപ്പ് വട്ടപ്പൊട്ടുമായി ജയലളിതയുടെ ലുക്കില്‍ പ്രയാഗ; ചിത്രം വൈറൽ
ചുവപ്പ് വട്ടപ്പൊട്ടുമായി ജയലളിതയുടെ ലുക്കില്‍ പ്രയാഗ; ചിത്രം വൈറൽ
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു ജയലളിതയുടെ ബയോപിക് തലൈവയുടെ റിലീസ് അടുത്തിടെയായിരുന്നു. കങ്കണ റണൗട് ആയിരുന്നു ചിത്രത്തില്‍ ജയലളിതയായി അഭിനയിച്ചത്. കങ്കണയുടെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തലൈവിയുടെ ലുക്കില്‍ എത്തിയ പ്രയാഗ മാര്‍ട്ടിന്റെ ലുക്ക് ചര്‍ച്ചയാകുന്നു
സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) നിശയിലാണ് പ്രയാഗ തലൈവിയുടെ ലുക്കിൽ എത്തിയത് ചുവപ്പും കറുപ്പും കരകളുള്ള സാരി ധരിച്ചായിരുന്നു പ്രയാഗ എത്തിയത്. ചുവപ്പ് വട്ടപ്പൊട്ടുമായി ജയലളിതയുടെ ലുക്കില്‍ എത്തിയ പ്രയാഗയെ കണ്ടപ്പോള്‍ കാഴ്ചക്കാരും അമ്പരന്നു. പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോ എന്തായാലും ഹിറ്റായി കഴിഞ്ഞു.
തലൈവി ലുക്ക്, വീണ്ടുമൊരു തലൈവി ചിത്രം എത്തുമോ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അതേസമയം, നവരസ എന്ന നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രത്തിലാണ് പ്രയാഗ ഒടുവില്‍ എത്തിയത്. നവരസയില്‍ സൂര്യ നായകനായ ഗിറ്റാര്‍ കമ്പി മേലെ നിണ്ട്ര് എന്ന ചിത്രത്തിലാണ് പ്രയാഗ വേഷമിട്ടത്.
