Connect with us

മുടി നീട്ടിവളർത്തി, കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് നിവിൻ; വേറിട്ട ഗെറ്റപ്പിൽ താരം; ചിത്രങ്ങൾ വൈറൽ

Social Media

മുടി നീട്ടിവളർത്തി, കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് നിവിൻ; വേറിട്ട ഗെറ്റപ്പിൽ താരം; ചിത്രങ്ങൾ വൈറൽ

മുടി നീട്ടിവളർത്തി, കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് നിവിൻ; വേറിട്ട ഗെറ്റപ്പിൽ താരം; ചിത്രങ്ങൾ വൈറൽ

2019ലെ മികച്ച നടനുള്ള സൈമ ക്രിട്ടിക്സ് പുരസ്കാരം സ്വീകരിക്കാൻ എത്തിയ നിവിൻ പോളിയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുടി നീട്ടിവളർത്തി, കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് ഇതുവരെ കാണാത്ത ലുക്കിലാണ് നിവിൻ വേദിയിലെത്തിയത്. സൈമ പുരസ്കാര വേദിയിൽ താരമായി മാറുകയായിരുന്നു നടൻ

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിന് പുരസ്കാരം ലഭിച്ചത്. രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട്, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ എന്നിവയാണ് നിവിൻ പോളിയുടെ പുറത്തുവരാനുള്ള ചിത്രങ്ങൾ.

ഹൈദരാബാദിലാണ് സൈമ അവാർഡ് നിശ. മോഹൻലാലിനാണ് മികച്ച മലയാളം നടനുള്ള പുരസ്കാരം നേടി. ലൂസിഫറിലെ പ്രകടനമാണ് മോഹൻലാലിന് പുരസ്കാരം നേടിക്കൊടുത്തത്. ഇതേ ചിത്രത്തിലെ പ്രകടനത്തിന് മഞ്ജു വാര്യർക്ക് മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലെയും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് മഞ്ജുവാണ്. അസുരനിലെ പ്രകടനത്തിനാണ് പുരസ്കാരം. അസുരനിൽ നായകനായ ധനുഷ് തമിഴിലെ മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി.

More in Social Media

Trending

Recent

To Top