Connect with us

സംയുക്ത വര്‍മ്മയെ തേടിയെത്തിയ ആ സര്‍പ്രൈസ്! സന്തോഷം പങ്കുവെച്ച് താരം… വീഡിയോ വൈറലാകുന്നു !

Social Media

സംയുക്ത വര്‍മ്മയെ തേടിയെത്തിയ ആ സര്‍പ്രൈസ്! സന്തോഷം പങ്കുവെച്ച് താരം… വീഡിയോ വൈറലാകുന്നു !

സംയുക്ത വര്‍മ്മയെ തേടിയെത്തിയ ആ സര്‍പ്രൈസ്! സന്തോഷം പങ്കുവെച്ച് താരം… വീഡിയോ വൈറലാകുന്നു !

സത്യന്‍ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വര്‍മ്മ.

പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുന്‍ നിരനായികമാരില്‍ ഒരാളാകാന്‍ സംയുക്തക്ക് സാധിച്ചു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും താൽക്കാലികാലമായി ഇടവേളയെടുക്കുകയായിരുന്നു താരം

സംയുക്തയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചപ്പോള്‍ തിരിച്ചുവരവിനായി ബിജു മേനോനും പ്രേരിപ്പിച്ചുവെങ്കിലും താരം തയ്യാറായിരുന്നില്ല. ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെ ലഭിച്ചാല്‍ താനെത്തിയെക്കുമെന്നായിരുന്നു താരം പറഞ്ഞത്.

സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സംയുക്ത വര്‍മ്മ എത്താറുണ്ട്. അടുത്തിടയില്‍ ഒരു പരസ്യത്തിലും സംയുക്ത അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ലഭിച്ച സര്‍പ്രൈസ് സമ്മാനത്തെക്കുറിച്ച്‌ പറഞ്ഞെത്തിയിരിക്കുകയാണ് സംയുക്ത.

ഒരു ആരാധകനൊരുക്കിയ സര്‍പ്രൈസ് വീഡിയോയാണ് സംയുക്ത തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിരിച്ച മുഖത്തോടെയുള്ള സംയുക്തയെ ക്യൂബുകളിലൂടെയായി കാണിക്കുകയായിരുന്നു ആരാധകന്‍.

സിനിമയിലെ ഇടവേള ശരിക്കും ആഘോഷമാക്കുകയായിരുന്നു സംയുക്ത വര്‍മ്മ. യോഗ പഠനവും നൃത്തവുമൊക്കെയായി സജീവമാണ് താരം. മൈസൂരില്‍ പോയാണ് യോഗയില്‍ ഉപരിപഠനം നടത്തിയത്. യോഗ ചെയ്യുന്നതിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചും സംയുക്ത വര്‍മ്മ എത്താറുണ്ട്

More in Social Media

Trending

Recent

To Top