Connect with us

തലമുറമാറ്റം പുരോഗമനപരമായ തീരുമാനമെന്ന് ആഷിക് അബു; ഭാര്യ ടീച്ചർക്കായി ഹാഷ്ടാഗ് ഇട്ടത് അറിഞ്ഞില്ലേ എന്ന് സോഷ്യൽ മീഡിയ

Malayalam

തലമുറമാറ്റം പുരോഗമനപരമായ തീരുമാനമെന്ന് ആഷിക് അബു; ഭാര്യ ടീച്ചർക്കായി ഹാഷ്ടാഗ് ഇട്ടത് അറിഞ്ഞില്ലേ എന്ന് സോഷ്യൽ മീഡിയ

തലമുറമാറ്റം പുരോഗമനപരമായ തീരുമാനമെന്ന് ആഷിക് അബു; ഭാര്യ ടീച്ചർക്കായി ഹാഷ്ടാഗ് ഇട്ടത് അറിഞ്ഞില്ലേ എന്ന് സോഷ്യൽ മീഡിയ

രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരായി പാര്‍ട്ടിയില്‍ നിന്ന് പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള സിപിഎം തീരുമാനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിക് അബു.

കഴിഞ്ഞ സര്‍ക്കാരിനെ നയിച്ച ശൈലജ ടീച്ചര്‍ അടക്കമുള്ളവര്‍ ഇനി പാര്‍ട്ടിയെ നയിക്കും. വിയോജിപ്പുകള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ കഴിയട്ടെ … മന്ത്രിസ്ഥാനം എന്നത് പാര്‍ട്ടി വ്യക്തികളെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തമാണെന്ന് സ്ഥാനമൊഴിയുന്നവരും ഏറ്റെടുക്കാനിരിക്കുന്നവരും ഒരുപോലെ പറഞ്ഞുകേട്ടതില്‍ സന്തോഷം തോന്നിയെന്ന് ആഷിക് ഫേസ്ബുക്കില്‍ കുറിച്ചു.

ആഷിക് അബുവിന്‍റെ കുറിപ്പ്

മന്ത്രിസ്ഥാനമെന്നത് ഒരു രാഷ്ട്രീയ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ബഹുജനപാർട്ടി, ഒരു വ്യക്തിയെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വമാണെന്ന് സ്ഥാനമൊഴിയുന്നവരും, ആ സ്ഥാനങ്ങളിലേക്ക് പകരം വരുന്നവരും ഒരുപോലെ ജനങ്ങളോട് പറയുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്. സന്തോഷം തോന്നി.

അഭിവാദ്യങ്ങൾ. തലമുറമാറ്റം എന്നത് പാർട്ടി എടുത്ത ധീരമായ, പുരോഗമനപരമായ തീരുമാനമാണ്. “നവകേരളം” എന്ന പാർട്ടിയുടെ ദീർഘകാല പദ്ധതിക്ക് ചെറുതല്ലാത്ത വേഗം ഈ തീരുമാനംകൊണ്ട് കൈവരിക്കാൻ സാധിക്കും. കഴിഞ്ഞ സർക്കാരിനെ നയിച്ചവർ ഇനി പാർട്ടിയെ നയിക്കും. പുതിയ ടീമിന് കരുത്തേകുന്ന പാർട്ടിയുടെ സംവിധാനമായി ഇവരെല്ലാവരും ഇവിടെത്തന്നെയുണ്ടാകും. ജനങ്ങൾക്കിടയിൽ. ടീച്ചർക്കും മണിയാശാനും സഖാവ് ഐസക്കിനും സഖാവ് സുധാകരനും ഉൾപ്പെടെ കഴിഞ്ഞ മന്ത്രിസഭയിൽ പ്രവർത്തിച്ച എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ. പി രാജീവിനും എം ബി രാജേഷിനും കെ എൻ ബാലഗോപാലിനും വീണ ജോർജിനും ഗോവിന്ദൻമാഷിനും മുഹമ്മദ് റിയാസിനും സജി ചെറിയാനും പ്രൊഫ ബിന്ദുവിനും ചിഞ്ചുറാണിക്കും മറ്റെല്ലാ പുതിയ മന്ത്രിമാർക്കും ആശംസകൾ. പുതിയ ടീമിനെ നയിക്കുന്ന സഖാവ് പിണറായി വിജയന് ആശംസകൾ, അഭിവാദ്യങ്ങൾ. വിയോജിപ്പുകളെ ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് സഖാക്കളേ.

കെ കെ ശൈലജയ്ക്ക് ഇക്കുറി അവസരം നിഷേധിച്ചതില്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. റിമ കല്ലിങ്കല്‍, പാര്‍വ്വതി, ഗീതു മോഹന്‍ദാസ് അടക്കം സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപേരും ‘bring our teacher back’ എന്ന ഹാഷ് ടാഗോടെയുള്ള ക്യാംപെയ്‍നില്‍ പങ്കെടുത്തിരുന്നു.

കെ.കെ ശൈലജയെ ഒഴിവാക്കിയതിന് എതിരെ പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍ എത്തിയിരുന്നു. ഈ പെണ്ണിനെന്താ കുഴപ്പം? എന്ന വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു താരം.

ശൈലജ ടീച്ചറെ തിരിച്ചു കൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ കെ.കെ ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയായിരുന്നു റിമ പങ്കുവെച്ചത് . ഭാര്യ ടീച്ചർക്കായി ഹാഷ്ടാഗ് ഇട്ടത് അറിഞ്ഞില്ലേ എന്നാണ് ആഷികിന്റെ പോസ്റ്റിന് കീഴിൽ കൂടുതൽ പേരും ചോദിക്കുന്നത്.

More in Malayalam

Trending

Recent

To Top