ആറുവർഷം മുൻപുള്ള ആ രാത്രി…എക്കാലത്തെയും മനോഹരമായ അനുഭവം; ഓർമചിത്രം പങ്കുവെച്ച് മിറ രജ്പുത്ത്, പൂർണ്ണ ഗർഭിണിയായ മിറയുടെ മടിയിൽ തലവച്ചു കിടന്ന് ഷാഹിദ് കപൂറും

മകളുടെ ആറാം ജന്മദിനത്തിൽ മനോഹരമായ ഓർമ ചിത്രം പങ്കുവച്ച് ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്ത്. മിഷ ജനിക്കുന്നതിന് ഒരു ദിവസം മുൻപുള്ള രാത്രിയിലെ ചിത്രമാണ് മിറ പങ്കുവച്ചത്. ഷാഹിദ് എടുത്ത സെൽഫിയാണ് ഈ ഓർമച്ചിത്രം.
‘ആറുവർഷം മുൻപുള്ള ആ രാത്രി. ഈ നിമിഷം. നീ എനിക്കുള്ളിലായിരുന്നു. എക്കാലത്തെയും മനോഹരമായ അനുഭവം.’– എന്ന കുറിപ്പോടെ ഹൃദയ ചിഹ്നവും ചേർത്താണ് മനോഹരമായ ചിത്രം മിറ പങ്കുവച്ചത്. ചിത്രത്തിനു താഴെ താരങ്ങളടക്കം നിരവധിപേരുടെ ഹൃദ്യമായ കമന്റുകളും എത്തി.
ഷാഹിദ് കപൂറിന്റെ സഹോദരനും നടനുമായ ഇഷാൻ ഖട്ടർ ഹൃദയ ചിഹ്നമാണ് കമന്റ് ചെയ്തത്. ‘സന്തോഷ ജന്മദിനം’ എന്നായിരുന്നു കെയ്റ അദ്വാനിയുടെ കമന്റ്. താരങ്ങൾക്കൊപ്പം തന്നെ ആരാധകരുടെയും കമന്റുകൾ എത്തി. ‘ഈ ചിത്രവും ഷാഹിദിന്റെ മുഖത്തെ ഭാവവും മനോഹരം.’– എന്നാണ് ഒരാളുടെ കമന്റ് . പൂർണ ഗർഭിണിയായ മിറയുടെ മടിയിൽ തലവച്ചു കിടക്കുന്ന ഷാഹിദ് കപൂറിനെയും ചിത്രത്തിൽ കാണാം.
2016ലാണ് മിറ–ഷാഹിദ് ദമ്പതികൾക്ക് മകൾ ജനിച്ചത്. 2018ൽ സെയ്നും ജനിച്ചു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...