നീ എന്റെ ജീവിതത്തിലെ നിധിയാണ്; സ്നേഹയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് പ്രസന്ന
തമിഴിലെ സെലിബ്രിറ്റി ദമ്പതികളാണ് നടി സ്നേഹയും പ്രസന്നയും തങ്ങളുടെ മനോഹര ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ഇരുവരും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവരുടെ കെമിസ്ട്രി ആരെയും അസൂയപ്പെടുത്തുന്നതാണെന്നാണ് ആരാധകർ പറയുന്നത്
വിവാഹത്തിന് ശേഷവും സ്നേഹ അഭിനയത്തില്‍ സജീവമായി നില്ക്കാന് കാരണവും പ്രസന്നന്റെ സപ്പോര്‍ട്ട് ഒന്ന് മാത്രമാണ്. ഇപ്പോഴിതാ തന്റെ പ്രിയ പത്നിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് നടന്.
ഹാപ്പി ബേര്‍ത്ത് ഡേ കണ്ണമ്മാ, നീ എന്റെ ജീവിതത്തിലെ നിധിയാണ്’ എന്ന് പ്രസന്ന എഴുതി. സ്നേഹയ്ക്കൊപ്പമുള്ള ഒറുപാട് നല്ല നിമിഷങ്ങള്‍ ഫോട്ടോ ആക്കി, അതെല്ലാം ചേര്‍ത്തുവച്ചുകൊണ്ടുള്ള ഒരു വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘ഇനിയും മനോഹരമായ ഒരുപാട് ഫോട്ടോകലും, അതിലേറെ മനോഹരമായ ഓര്‍മകളും നിനക്കൊപ്പം കലക്ട് ചെയ്യണം’ എന്നും പ്രസന്ന പറഞ്ഞിട്ടുണ്ട്.
പോസ്റ്റിന് താഴെ സ്നേഹം അറിയിച്ച് സ്നേഹയും എത്തി. ‘ലവ് യു ഡാഡ’ എന്നാണ് സ്നേഹയുടെ കമന്റ്. മറ്റ് സെലിബ്രിറ്റികളും ആരാധകരും എല്ലാം പ്രസന്നയുടെ പോസ്റ്റിന് താഴെ സ്നേഹയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.
2012 ല്‍ ആണ് സ്നേഹയുടെയും പ്രസന്നയും പ്രണയ വിവാഹം നടന്നത്. തന്നെക്കാള്‍ ഒരു വയസ്സ് കുറവുള്ള ആളെ വിവാഹം ചെയ്യുന്നതിന് സ്നേഹയുടെ വീട്ടില്‍ ആദ്യം എതിരഭിപ്രായം ഉണ്ടായിരുന്നുവത്രെ. എന്നാല്‍ അവരെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്ത ശേഷം ഇരുവരും വിവാഹിതരായി. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഇരുവരും വേര്‍പിരിയുന്നു എന്ന ഗോസിപ്പുകള്‍ പല അവസരങ്ങളിലും പുറത്തുവന്നിരുന്നുവെങ്കിലും, കൂടുതല്‍ സ്നേഹിച്ച് അതിനെ എല്ലാം തള്ളിക്കലുകയായിരുന്നു സ്നേഹയും പ്രസന്നയും
