എട്ടാം വിവാഹ വാര്‍ഷികം ആഘോഷമാക്കി തെന്നിന്ത്യന്‍ താരദമ്ബതികളായ സ്നേഹയും പ്രസന്നയും. പ്രസന്നയോടൊപ്പമുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയപ്പെട്ടവന് സ്നേഹ വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നത്.
“കിറുക്കുകള്‍ നിറഞ്ഞൊരു യാത്രയായിരുന്നു ഇത്, കൂടുതല്‍ മനോഹരമായ ഓര്‍മകള്‍ സൃഷ്ടിക്കാനായി ആ യാത്ര തുടരുകയും ചെയ്യും,”പ്രസന്നയ്ക്കും മകനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സ്നേഹ കുറിച്ചു.
2012 ലായിരുന്നു സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍. വിവാഹ ശേഷം സ്നേഹ അഭിനയിക്കുന്നതില്‍ പ്രസന്നഎതിര്പ്പ് പ്രകടിപ്പിച്ചിരുന്നില്ല. തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും സ്നേഹ അഭിനയിച്ചിരുന്നു.
വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന സ്നേഹ ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു തിരിച്ചു വരവ് നടത്തിയത്. മലയാളത്തിലും തമിഴിലുമായി നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. ദി ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ ഭാര്യയായി സ്നേഹ എത്തിയിരുന്നു . അതെ സമയം പൃഥ്വിരാജ് ചിത്രമായ ബ്രദേർസ് ഡേയിലൂടെ പ്രസന്നയും മലയാളത്തിൽ തിളങ്ങിയിരുന്നു.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...