Social Media
എന്റെ സഹോദരനൊപ്പമുള്ള ഞാൻ; ചിത്രം പങ്കുവെച്ച് നസ്രിയ
എന്റെ സഹോദരനൊപ്പമുള്ള ഞാൻ; ചിത്രം പങ്കുവെച്ച് നസ്രിയ
ഈ ലോക്ക്ഡൗണിൽ നടി നസ്രിയ നസീമും സഹോദരൻ നവീനും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ ഇതാ സഹോദരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ
മുഖത്ത് പല ഭാവങ്ങൾ വിടർത്തി കുസൃതി നിറഞ്ഞ നേരങ്ങളിലെ ചിത്രങ്ങൾ. എന്റെ സഹോദരനൊപ്പമുള്ള ഞാൻ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നസ്രിയയുടെ മുഖച്ഛായയുമായി ഇടതൂർന്ന മുടിയുള്ള കുസൃതി തുളുമ്പുന്ന ഒരു ചെറുപ്പക്കാരനാണ് നവീൻ. നവീന്റെ സോഷ്യൽ മീഡിയയിൽ കൂടുതലും നസ്രിയയുമൊന്നിച്ചുള്ള ചിത്രങ്ങൾ തന്നെയാണ്. തന്റെ ലോകം സഹോദരിയാണ് എന്നാണ് നവീൻ പറയുന്നത്.
സൗബിന്‍ അമ്പിളി എന്ന ടൈറ്റില്‍ കഥാപാത്രമായെത്തിയ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നവീന്‍ നസീം ആയിരുന്നു. ചിത്രത്തിൽ നായികയുടെ സഹോദരനായ ബോബി എന്ന കഥാപാത്രത്തെയാണ് നവീൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നാഷണൽ സൈക്ലിങ് ചാമ്പ്യൻ കൂടിയാണ് ബോബി.
nasriya