Social Media
വിവാഹത്തിന് ശേഷമുള്ള സ്നേഹയുടെ ആദ്യ പിറന്നാൾ; പ്രിയതമൻ ഒരുക്കിയ സർപ്രൈസ് കണ്ടോ
വിവാഹത്തിന് ശേഷമുള്ള സ്നേഹയുടെ ആദ്യ പിറന്നാൾ; പ്രിയതമൻ ഒരുക്കിയ സർപ്രൈസ് കണ്ടോ
ടെലിവിഷന്‍ രംഗത്തെ പ്രിയ താരജോഡികളായിരുന്നു ശ്രീകുമാറും സ്നേഹയും.ജീവിതത്തിൽ ഒന്നിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇരുവരും തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ സ്നേഹ ആഘോഷിക്കുകയാണ് സ്നേഹ. അര്‍ധരാത്രി ഭര്‍ത്താവ് സര്‍പ്രൈസ് ആയി ഒരുക്കിയ കേക്ക് മുറിച്ച് ഇരുവരും ചേര്‍ന്ന് ആഘോഷിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ സ്നേഹ പങ്കുവെച്ചിരുന്നു. ‘
മറിമായ’ത്തിലെ ലോലിതന്, -മണ്ഡോദരി എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ ഈ താരങ്ങള്‍ കഴിഞ്ഞ ഡിസംബര്‍ 11ന് ആയിരുന്നു വിവാഹിതരായത്.
വിവാഹ ശേഷവും സ്നേഹ അഭിനയരംഗത്ത് സജീവമാണ്. വിവാഹത്തോടെ താരം അഭിനയം നിര്‍ത്തുമോയെന്ന തരത്തിലുള്ള ആശങ്കയിലായിരുന്നു ആരാധകര്‍. സ്നേഹയയുടെ കലാജീവിതത്തിന് ശക്തമായ പിന്തുണയാണ് ശ്രീകുമാര്‍ നല്‍കുന്നത്.
വിവാഹ ശേഷവും അഭിനയിക്കുന്നതിനോടാണ് താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്നേഹയുടെ അടുത്ത സുഹൃത്തുക്കളും പിറന്നാളാശംസ അറിയിച്ച് എത്തിയിരുന്നു. സ്നേഹയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു.
sneha
