Social Media
കുഞ്ഞിനെ മാറോട് ചേർത്ത് സ്നേഹ; ആരാധകരുമായി ചിത്രങ്ങൾ പങ്കുവെച്ച് താരം
കുഞ്ഞിനെ മാറോട് ചേർത്ത് സ്നേഹ; ആരാധകരുമായി ചിത്രങ്ങൾ പങ്കുവെച്ച് താരം
ആരാധകരുടെ പ്രിയ താര ദമ്പതികളാണ് സ്നേഹയും പ്രസന്നയും. സ്നേഹ പെൺകുഞ്ഞിന് ജന്മം നൽകിയത് പ്രസന്ന ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോൾ ഇതാ
മകൾക്കൊപ്പമുള്ള ചിത്രവുമായി സ്നേഹ. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതാദ്യമായാണ് മകൾക്കൊപ്പമുള്ള ചിത്രം സ്നേഹ പങ്കുവയ്ക്കുന്നത്.
ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്
2012 ലായിരുന്നു സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍.. തെലുങ്കിലും തമിഴിലും മാത്രമല്ല മലയാളത്തിലും സ്നേഹ അഭിനയിച്ചിരുന്നു. ദി ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ ഭാര്യയായി സ്നേഹ എത്തിയിരുന്നു. അതെ സമയം പൃഥ്വിരാജ് ചിത്രമായ ബ്രദേർസ് ഡേയിലൂടെ പ്രസന്നയും മലയാളത്തിൽ തിളങ്ങിയിരുന്നു.
വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന സ്നേഹ ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു തിരിച്ചു വരവ് നടത്തിയത്.
sneha
