Connect with us

എന്റെ ആഗ്രഹം അത് മാത്രമാണ്; മകൾ വലുതാകുമ്പോൾ അതാകണം; ആഗ്രഹം തുറന്ന് പറഞ്ഞ് ടോവിനോ തോമസ്

Social Media

എന്റെ ആഗ്രഹം അത് മാത്രമാണ്; മകൾ വലുതാകുമ്പോൾ അതാകണം; ആഗ്രഹം തുറന്ന് പറഞ്ഞ് ടോവിനോ തോമസ്

എന്റെ ആഗ്രഹം അത് മാത്രമാണ്; മകൾ വലുതാകുമ്പോൾ അതാകണം; ആഗ്രഹം തുറന്ന് പറഞ്ഞ് ടോവിനോ തോമസ്

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ടൊവിനോ തോമസ്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച്‌ ഒരു അഭിമുഖത്തിനിടെ സംസാരിക്കവേയാണ് മകള്‍ എന്താകണം എന്ന ആഗ്രഹത്തെക്കുറിച്ചു ടൊവിനോ മനസ് തുറന്നത്.

‘ഞങ്ങള്‍ക്കിഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് തന്നെ എന്റെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ മകളെ എനിക്കു പറ്റാവുന്നത്തിടത്തോളം സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുക. ലോകം കാണിക്കുക. അത്തരം യാത്രകളൊക്കെ പോകുമ്ബോള്‍ അവള്‍ക്ക് ഉപകാരപ്പെടാന്‍ കൂടുതല്‍ ഭാഷകള്‍ പഠിപ്പിക്കുക. ഒരു സ്ഥലത്തെക്കുറിച്ച്‌ മാത്രം അറിഞ്ഞ് അവിടെത്തന്നെ നില്‍ക്കുമ്ബോഴാണ് നമ്മളെല്ലാം ഒതുങ്ങിക്കൂടുന്നത്. വളരെ കുഞ്ഞാണ് ഇപ്പോള്‍ അവള്‍. ഇപ്പോഴേ പറന്നു നടക്കാന്‍ അവളെ പറഞ്ഞു മനസ്സിലാക്കി വളര്‍ത്തി വരുന്നെന്നും താരം പറഞ്ഞു.

ഇതിനിടയിൽ തന്നെ മകളെ കുറിച്ചുള്ള മറ്റൊരു ആഗ്രഹവും തുറന്നുപറയുകയാണ് താരം. ഞാന്‍ ആഗ്രഹിക്കുന്നത് അവള്‍ സിനിമാനടിയോ സംവിധായികയോ ക്യാമറാവുമണോ എഴുത്തുകാരിയോ ഒക്കെ ആയിത്തീരണമെന്നാണ്. അത് എന്റെ ആഗ്രഹമെന്നേയുള്ളൂ. മകള്‍ എന്താണ് ആഗ്രഹിക്കുന്നത് എങ്കില്‍ അതിനു തന്നെയായിരിക്കും ഞാന്‍ പ്രാധാന്യം കൊടുക്കുക. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാവാനാണെങ്കില്‍ അതില്‍ ഏറ്റവും മികച്ചതാകട്ടെ.’

tovino thomas

More in Social Media

Trending

Recent

To Top