Social Media
സഹോദരിയെ പരിചയപ്പെടുത്തി നടി സംയുക്ത വർമ്മ; സംഗമിത്രയ്ക്ക് പിറന്നാളാശംസകൾ നേർന്ന് താരം
സഹോദരിയെ പരിചയപ്പെടുത്തി നടി സംയുക്ത വർമ്മ; സംഗമിത്രയ്ക്ക് പിറന്നാളാശംസകൾ നേർന്ന് താരം
വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു നടി സംയുക്ത വര്‍മ്മ. എന്നാൽ സിനിമയിലേക്ക് തിരിച്ചുവരുമെന്നുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇടയ്ക്ക് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അധികം വൈകാതെ തന്നെ സിനിമയിലും എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. താരത്തെക്കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം സംവദിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരിയെ പ്രേക്ഷകര്‍ക്ക് മുമ്പിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ലോക വനിതാ ദിനത്തിലാണ് സഹോദരി സംഗമിത്രയുടെ സ്റ്റൈലിഷ് ചിത്രം സമൂഹമാധ്യമങ്ങളിൽ നടി പങ്കുവച്ചത്. സംഗമിത്രയുടെ പിറന്നാൾ ദിനംകൂടെ ആയിരുന്നു ഇന്നലെ.
‘സ്ത്രീകളുടെ ഊര്‍ജം ഏറെ കരുത്തുള്ളതാണ്, നിഗൂഢമാണ്. അത് ഓരോ കാര്യങ്ങളേയും ആകര്‍ഷിക്കും. ബലപ്രയോഗത്താലല്ലാതെ നിങ്ങളുടെ ശക്തി നല്ലതിനായി ഉപയോഗിക്കൂ. ഹാപ്പി ബര്‍ത് ഡേ മാളൂ…’ എന്നാണ് സംയുക്ത സഹോദരിയുടെ ചിത്രം പങ്കുവച്ച് കുറിച്ചത്. സഹോദരിയുടെ ചിത്രം സംയുക്ത പങ്കുവെച്ചതോടെ സംഗമിത്ര സിനിമയിലേക്ക് എത്തുകയാണോ എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ തലപൊക്കിയിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരിക്കും ഒപ്പമുള്ള പഴയകാല ചിത്രവും വനിതാദിനത്തില്‍ സംയുക്ത പങ്കുവച്ചു.
samyuktha varmma