Actor
30 വര്‍ഷത്തോളമായി ഞാന്‍ ആ നടന്റെ സിനിമകള്‍ ഞാന്‍ കാണാറുണ്ട് എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്റെ വലിയ ആരാധകനാണ് താനെന്ന് ശിവരാജ് കുമാര്‍
30 വര്‍ഷത്തോളമായി ഞാന്‍ ആ നടന്റെ സിനിമകള്‍ ഞാന്‍ കാണാറുണ്ട് എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്റെ വലിയ ആരാധകനാണ് താനെന്ന് ശിവരാജ് കുമാര്‍
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത പുറത്തെത്തിയ രജനികാന്ത് ചിത്രം ജയിലറിലെ അതിഥി വേഷം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ ഓളം സൃഷ്ടിച്ച കന്നഡ നടനാാണ് ശിവ രാജ്കുമാര്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഏകദേശം പത്ത് മിനിറ്റ് മാത്രമുള്ള ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇങ്ങനെ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നില്ല എന്നും ശിവ രാജ്കുമാര് പറഞ്ഞിരുന്നു.
ഇപ്പോഴിതാ മലയാള സിനിമയിലെ തനിക്ക് ഇഷ്ടപ്പെട്ട താരങ്ങളെ കുറിച്ചും മലയാള സിനിമയെ കുറിച്ചും സംസാരിക്കുകയാണ് ശിവ രാജ്കുമാര്. ഗോസ്റ്റ് എന്ന തന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശിവ രാജ്കുമാര്.
‘ദുല്‍ഖര്‍ സല്‍മാന്റെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതല്‍ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാറുണ്ട്. വളരെ മികച്ച നടനാണ് അദ്ദേഹം. അതുപോലെ തന്നെയാണ് മമ്മൂട്ടി സാര്‍. ഞാന്‍ വളരെ ആരാധിക്കുന്ന മുതിര്‍ന്ന നടനാണ് അദ്ദേഹം. 30-35 വര്‍ഷത്തോളമായി ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നുണ്ട്. കൂടാതെ മോഹന്‍ലാല്‍ സാറുമായി എനിക്ക് വളരെ അടുപ്പമുണ്ട്.
എന്റെ അച്ഛനുമായും കുടുംബവുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ മാസ്റ്റേഴ്സ് ആണ് മോഹന്‍ലാലും മമ്മൂട്ടിയും. ജയറാം സാര്‍ എനിക്ക് സഹോദരനെ പോലെയാണ്. കേരളത്തില്‍ വരുമ്പോഴൊക്കെ നമുക്ക് ഒരുമിച്ച് സിനിമ ചെയ്യണമെന്ന് അദ്ദേഹം പറയാറുണ്ട്. നല്ലൊരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.
അതുപോലെ തന്നെ തിലകന്, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നീ നടന്മാരെയും എനിക്ക് വളരെ ഇഷ്ടമാണ് എന്നും പരിപാടിക്കിടെ ശിവ രാജ്കുമാര് പറഞ്ഞു. എംജി ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഗോസ്റ്റില്‍ അനുപം ഖേറും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. 60 കോടി ബഡ്ജറ്റില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഗോസ്റ്റ് ഒരുങ്ങുന്നത്. ഒക്ടോബര്‍ 19 നാണ് ചിത്രത്തിന്റെ റിലീസ്.
