Connect with us

അദ്ദേഹത്തിന് ഉറപ്പുകൊടുത്തിരുന്നു ഞാൻ ഉടനെ അദ്ദേഹത്തിന് അരികിലേയ്ക്ക് വരുമെന്ന്; ചർച്ചയായി ശാര​ദയുടെ വാക്കുകൾ

News

അദ്ദേഹത്തിന് ഉറപ്പുകൊടുത്തിരുന്നു ഞാൻ ഉടനെ അദ്ദേഹത്തിന് അരികിലേയ്ക്ക് വരുമെന്ന്; ചർച്ചയായി ശാര​ദയുടെ വാക്കുകൾ

അദ്ദേഹത്തിന് ഉറപ്പുകൊടുത്തിരുന്നു ഞാൻ ഉടനെ അദ്ദേഹത്തിന് അരികിലേയ്ക്ക് വരുമെന്ന്; ചർച്ചയായി ശാര​ദയുടെ വാക്കുകൾ

കഴിഞ്ഞ ദിവസമായിരുന്നു പ്രമുഖ നാടൻപാട്ട് ​ഗായിക ശാരദ സിൻഹ(72) അന്തരിച്ചത്. രക്താർബുദം ബാധിച്ച് എയിംസിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കുറച്ച് നാളുകൾക്ക് മുമ്പ് ശാ​രദയുടെ ഭർത്താവ് ബ്രാജ് കിഷോർ സിൻഹയും അന്തരിച്ചു. ഇപ്പോഴിതാ ശാരദ മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലായി മാറുന്നത്.

ഒക്ടോബർ ഒന്നിന് തന്റെ പിറന്നാൾ ദിനത്തിലാണ് ഭർത്താവുമായുള്ള അവസാന കൂടിക്കാഴ്ചയെക്കുറിച്ച് ശാരദ കുറിപ്പ് പങ്കുവച്ചത്. എന്റെ പിറന്നാൾ ദിനത്തിൽ എല്ലാവരും ഉറങ്ങിയതിനു ശേഷം അദ്ദേഹം ശബ്ദമുണ്ടാത്താതെ പതിയെ എഴുന്നേൽക്കും. എനിക്ക് വേണ്ടി റോസാപ്പൂവും പ്രഭാതഭക്ഷണവും വാങ്ങി ഞാൻ എഴുന്നേൽക്കുന്നതും കാത്തിരിക്കും.

ഞാൻ ഉണർന്ന ഉടനെ എനിക്ക് പൂക്കൾ സമ്മാനിച്ച് ആദ്യം തന്നെ പിറന്നാൾ ആശംസകൾ അറിയിക്കും എന്നാണ് ശാരദ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അവസാന കൂടിക്കാഴ്ചയുടെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. സെപ്റ്റംബർ 17 വൈകിട്ടാണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്. പോകുന്നതിനു മുൻപ് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

മൂന്നു ദിവസത്തിൽ ഞാൻ വരും ദയവായി നിങ്ങളുടെ കാര്യങ്ങളൊക്കെ നോക്കണം എന്ന്. എനിക്കൊരു പ്രശ്‌നവും ഉണ്ടാകില്ല, നീ ആരോഗ്യവതിയായി ഇരിക്കണം, വേഗം തിരിച്ചുവരണം എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയമത്രയും അദ്ദേഹം എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അത് അവസാന കൂടിക്കാഴ്ചയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നോ?

എനിക്കിപ്പോഴും അദ്ദേഹത്തിന്റെ സാമിപ്യം അനുഭവപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ നിശബ്ദതയും ശൂന്യതയും എന്നെ വല്ലാതെ കൊല്ലുകയാണ്. ഈ ഫോട്ടോയിൽ അദ്ദേഹത്തിന്റെ നിറകണ്ണുകൾ നിങ്ങൾക്ക് കാണാനാകും. ഞാൻ അദ്ദേഹത്തിന് ഉറപ്പുകൊടുത്തിരുന്നു. ഞാൻ ഉടനെ അദ്ദേഹത്തിന് അരികിലേക്ക് വരുമെന്ന്. അതാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത് എന്നും ശാരദ കുറിച്ചു.

ബിഹാർ കോകിലയെന്നാണ് ശാരദ അറിയപ്പെട്ടിരുന്നത്. ബീഹാറിന്റെ പരമ്പരാഗത സംഗീതം ജനകീയമാക്കുന്നതിൽ വലിയ പങ്കാണ് ഇവർ വഹിച്ചിട്ടുള്ളത്. 1952 ഒക്ടോബർ ഒന്നിന് ബിഹാറിലാണ് ജനനം. 1991ൽ പദ്മശ്രീയും 2018ൽ പദ്മഭൂഷനും നൽകി രാജ്യം ആദരിച്ചു. നവംബർ 4ന് ശാരദ സിൻഹ പാടിയ അവസാന ആൽബം പുറത്തിറങ്ങിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മകനാണ് ആൽബം പുറത്തുവിട്ടത്.

More in News

Trending