Connect with us

എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും നന്ദി; ക്ലിൻ ചിറ്റിന് പിന്നാലെ ആദ്യ പ്രതികരണവുമായി നിവിൻ പോളി

News

എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും നന്ദി; ക്ലിൻ ചിറ്റിന് പിന്നാലെ ആദ്യ പ്രതികരണവുമായി നിവിൻ പോളി

എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും നന്ദി; ക്ലിൻ ചിറ്റിന് പിന്നാലെ ആദ്യ പ്രതികരണവുമായി നിവിൻ പോളി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടൻ നിവിൻ പോളിയ്ക്കെതിരെ യുവതി ബലാത്സംഗ ആരോപണവുമായി രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. ഇതെല്ലാം നിഷേധിച്ച് നടൻ ഉടൻ തന്നെ പത്രസമ്മേളനവും വിളിച്ച് ചേർത്തിരുന്നു. കഴിഞ്ഞ ദിവസം നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

ക്ലിൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ തന്റെ നന്ദിയറിയിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നിവിൻ പോളി. എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദിയെന്ന് നിവിൻ പോളി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. പോസ്റ്റിന് താഴെ നിവിന് പിന്തുണയറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

കോതമം​ഗലം സ്വദേശിനി നൽകിയ പരാതി പ്രകാരം, 2023 ഡിസംബർ 14,15 തീയതികളിൽ ദുബായിൽ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരുന്നത്.

എന്നാൽ യുവതി പറയുന്ന ദിവസങ്ങളിൽ നിവിൻ ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞത്. ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വനീത് പറഞ്ഞിരുന്നു. ‌പതിനാലാം തീയതി രാവിലെ തൊട്ടാണ് നിവിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത്. രാവിലെ 7 മണിയോടെ ഞങ്ങൾഎല്ലാവരും ഒത്തുകൂടി. 8. 30 ആയപ്പോൾ തിയേറ്ററിനകത്തെ ഭാഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി.

എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. അതിന് ശേഷം ഒരു ഉദ്ഘാടന രംഗമാണ് ചിത്രീകരിച്ചത്. ഏതാണ്ട് 300 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. ആ രംഗങ്ങൾ ഉച്ച മൂന്ന് മണിയോടെ തീർന്നു. പിന്നീട് ക്രൗൺ പ്ലാസയിലാണ് ചിത്രീകരിച്ചത്. അവിടെ ഇൻട്രോ സീൻ അടക്കം അവിടെയാണ് ചിത്രീകരിച്ചത്.

പതിനഞ്ചിന് രാവിലെ 3 മണിവരെ ഷൂട്ട് നീണ്ടു. പിന്നെ കുറേ നേരം ഞങ്ങളോട് സംസാരിച്ചതിന് ശേഷമാണ് നിവിൻ പോയത്. അത് എളുപ്പം തെളിയിക്കാൻ സാധിക്കും. കാരണം ഇത്രയേറെ ആർട്ടിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. അതിന് ശേഷം ഫാർമ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിൻ പോയത്. അതും കേരളത്തിൽ തന്നെയായിരുന്നു എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്.

More in News

Trending