ഇങ്ങനെ പോയാല്‍ ആറു മാസത്തിനുള്ളില്‍ മരണപ്പെടുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്, അച്ഛന് കൊടുത്ത വാക്ക് പാലിച്ചു; ശരീരഭാരം കുറയ്ക്കാന്‍ സര്‍ജറി ചെയ്തിട്ടില്ലെന്ന് ഗായകന്‍ അദ്‌നാന്‍ സമി
ഇങ്ങനെ പോയാല്‍ ആറു മാസത്തിനുള്ളില്‍ മരണപ്പെടുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്, അച്ഛന് കൊടുത്ത വാക്ക് പാലിച്ചു; ശരീരഭാരം കുറയ്ക്കാന്‍ സര്‍ജറി ചെയ്തിട്ടില്ലെന്ന് ഗായകന്‍ അദ്‌നാന്‍ സമി
ഇങ്ങനെ പോയാല്‍ ആറു മാസത്തിനുള്ളില്‍ മരണപ്പെടുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്, അച്ഛന് കൊടുത്ത വാക്ക് പാലിച്ചു; ശരീരഭാരം കുറയ്ക്കാന്‍ സര്‍ജറി ചെയ്തിട്ടില്ലെന്ന് ഗായകന്‍ അദ്‌നാന്‍ സമി
വമ്പന്‍ മേക്കോവര്‍ കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച ഗായകനാണ് അദ്‌നാന്‍ സമി. 130 കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്. എന്നാല്‍ അതിനു പിന്നാലെ സര്‍ജറിയിലൂടെയാണ് അദ്ദേഹം ഇത്ര വലിയ മേക്കോവര്‍ നടത്തിയത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. ഇപ്പോള്‍ ശരീരഭാരം കുറഞ്ഞതിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകന്‍.
ശരീരഭാരം കുറയ്ക്കാന്‍ താന്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്. ന്യൂട്രിഷനിസ്റ്റിന്റെ സഹായത്തോടെയായിരുന്നു ഇത്. ഡയറ്റ് ഫോളോ ചെയ്യാനായിരുന്നില്ല അദ്ദേഹം പറഞ്ഞതെന്നും തന്റെ ജീവിതശൈലി തന്നെ മാറ്റുകയായിരുന്നു എന്നും അദ്‌നാന്‍ സമി പറഞ്ഞു.
ഞാന്‍ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് വലിയ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ആളുകള്‍ വിചാരിക്കുന്നത് സര്‍ജറി നടത്തിയാണ് ഭാരം കുറച്ചതെന്നാണ്. എന്നാല്‍ ഞാന്‍ ഒരു തരത്തിലുള്ള സര്‍ജറിയും നടത്തിയിട്ടില്ല. ലണ്ടനിലെ ഡോക്ടര്‍ എനിക്ക് അവസാന മുന്നറിയിപ്പ് തരുമ്‌ബോള്‍ എനിക്ക് 230 കിലോ ആണ് ഭാരം.
നിങ്ങള്‍ ഈ രീതിയില്‍ ജീവിക്കുകയാണെങ്കില്‍ ആറുമാസത്തിനുള്ളില്‍ നിങ്ങളുടെ അച്ഛനും അമ്മയും നിങ്ങളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്ന് അറിഞ്ഞാല്‍ ഞാന്‍ അമ്ബരപ്പെടുകയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ അച്ഛന്‍ ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. അന്ന് വൈകുന്നേരം അദ്ദേഹം വളരെ വൈകാരികമായി സംസാരിച്ചു.
നീ കടന്നുപോയ എല്ലാം കാര്യത്തിലും ഞാനുണ്ടായിരുന്നു. കഷ്ടപ്പാടിലും സന്തോഷത്തിലും എല്ലാം. ഞാന്‍ എപ്പോഴും നിന്റെ കൈപിടിച്ചു, ഒരിക്കലും ഒന്നും ആവശ്യപ്പെട്ടില്ല. പക്ഷേ എനിക്ക് ഒരു അപേക്ഷയുണ്ട്, നീ എന്നെ സംസ്‌കരിക്കണം, എനിക്ക് നിന്നെ സംസ്‌കരിക്കാനാവില്ല. ഒരു അച്ഛനും തന്റെ കുഞ്ഞിന് സംസംകരിക്കാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു.
ആ നിമിഷം ശരീരഭാരം കുറക്കുമെന്ന് താന്‍ അച്ഛന് വാക്കുകൊടുക്കുകയായിരുന്നു എന്നാണ് അദ്‌നാന്‍ സാമി പറയുന്നത്. തുടര്‍ന്ന് ടെക്‌സാസിലേയ്ക്ക് പോയ അദ്ദേഹം അവിടത്തെ ന്യൂട്രിഷനിസ്റ്റിനെ കാണുകയും തന്റെ ജീവിതശൈലി പൂര്‍ണമായി അവര്‍ മാറ്റിയെന്നുമാാണ് ഗായകന്‍ പറയുന്നത്. തന്റെ ജീവിതകാലം മുഴുവന്‍ ഈ ജീവിതശൈലി പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.