News
ഋഷഭിന് അപകടം സംഭവിച്ചതിന് പിന്നാലെ നിഗൂഢ പോസ്റ്റുമായി നടി ഉര്‍വ്വശി റൗട്ടാല
ഋഷഭിന് അപകടം സംഭവിച്ചതിന് പിന്നാലെ നിഗൂഢ പോസ്റ്റുമായി നടി ഉര്‍വ്വശി റൗട്ടാല
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനോട് ചേര്‍ത്ത് വെച്ച് ഗോസിപ്പുകളില്‍ നിറഞ്ഞ നടിയാണ് ഉര്‍വ്വശി റൗട്ടാല. 2018 ല്‍ ഋഷഭ് പന്തും ഉര്‍വശിയും ഡേറ്റിംഗിലായിരുന്നെന്നും എന്നാല്‍ ആ ബന്ധം പെട്ടെന്ന് അവസാനിച്ചെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. അടുത്തിടെ ഉര്‍വശി നടത്തിയ വെളിപ്പെടുത്തല്‍ പന്തുമായി ബന്ധപ്പെട്ടാണെന്നും വ്യാഖ്യാനമുണ്ടായി.
വാഹനപകടത്തില്‍പെട്ട് നിലവില്‍ ചികിത്സയിലാണ് ക്രിക്കറ്റ് താരം. വലിയൊരു അപകടത്തില്‍നിന്ന് ഭാഗ്യത്തിനാണ് താരം രക്ഷപ്പെട്ടത് എന്ന് തന്നെ പറയാം. ഋഷഭിന് അപകടം സംഭവിച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് പ്രാര്‍ത്ഥനാശംസകളുമായി രംഗത്തുവന്നത്. ഈ അവസരത്തില്‍ ഉര്‍വ്വശിയും നിഗൂഢമായ ഒരു പോസ്റ്റുമായി രംഗത്തുവന്നു.
വെളുത്ത ഡ്രസില്‍ നര്‍ത്തകി വസ്ത്രം ധരിച്ച ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഉര്‍വ്വശി ‘പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് അടിക്കുറിപ്പായി കുറിച്ചത്. ഇതിനൊപ്പം ഒരു വെളുത്ത ഹൃദയവും ഒരു വെളുത്ത പ്രാവും ചേര്‍ത്തു. അവര്‍ പോസ്റ്റില്‍ റിഷഭ് പന്തിനെ പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഇത് താരത്തിനുള്ള പ്രാര്‍ത്ഥനാശംസയായാണ് ആരാധകര്‍ കണ്ടിരിക്കുന്നത്. കമന്റ് ബോക്‌സിലും ഈ അഭിപ്രായമാണ് നിറയുന്നത്.
താരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരിക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരിക്കുണ്ട്.
പൂര്‍ണ്ണമായ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ 2 മുതല്‍ 6 മാസം വരെ എടുത്തേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. താരത്തിന്റെ വേഗത്തിലുള്ള തിരിച്ചുവരവ് ആഗ്രഹിച്ചവര്‍ക്ക് ഇതൊരു നിരാശ നല്‍കുന്ന വാര്‍ത്തയാണ്.
