Hollywood
850 രൂപയുടെ സബ്സ്ക്രിപ്ഷന് എടുത്താല്‍ കാലുകള്‍ കാണാം, തന്റെ ചിത്രങ്ങള്‍ അ ശ്ലീല വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത് ഗായിക ലില്ലി അലന്
850 രൂപയുടെ സബ്സ്ക്രിപ്ഷന് എടുത്താല്‍ കാലുകള്‍ കാണാം, തന്റെ ചിത്രങ്ങള്‍ അ ശ്ലീല വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത് ഗായിക ലില്ലി അലന്
നിരവധി ആരാധകരുള്ള ഹോളിവുഡ് ഗായികയും ഗാനരചയിതാവുമാണ് ലില്ലി അലന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടിയെ സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകളാണ് വൈറലായി മാറുന്നത്.
തന്റെ കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ അ ശ്ലീല വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. അ ഡല്റ്റ്സ് ഒ ണ്‍ലി സൈറ്റായ ഒ ണ്‍ലി ഫാ ന്‍സ് എന്ന സൈറ്റിലാണ് പാദങ്ങളുടെ ചിത്രങ്ങള്‍ മാത്രം ലില്ലി പങ്കുവെച്ചത്. സബ്സ്ക്രിപ്ഷനോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചുരുക്കി പറഞ്ഞാല്‍ പ്രതിമാസം 850 രൂപയുടെ സബ്സ്ക്രിപ്ഷന് എടുത്താല്‍ മാത്രമേ ഈ ചിത്രങ്ങള്‍ കാണാനാവുകയുള്ളൂ. സോള്‍ ട്രെയ്ഡര്‍ എന്നാണ് ഒരു ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍. സമ്മര്‍ പെഡിക്യൂര്‍ എന്നാണ് മറ്റൊരു ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
തന്റെ കാലുകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടിയിട്ടുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് എന്തുകൊണ്ട് ഇതൊരു വരുമാനമാര്‍ഗമായി സ്വീകരിച്ചുകൂടാ എന്ന ചിന്ത ലില്ലിയില്‍ ഉണ്ടാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2005ല്‍ ആണ് ലില്ലി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 1988ല്‍ ബാലതാരമായി ടെലിവിഷന്‍ സീരിസില്‍ പ്രത്യക്ഷ്യപ്പെട്ട ലില്ലി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2023ല്‍ പുറത്തിറങ്ങിയ ഡ്രീംലാന്‍ഡ് ആണ് ലില്ലിയുടെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. നടന് കെയ്ത് അലന്റെയും നിര്‍മ്മാതാവ് അലിസണ് ഓവന്റെയും മകളാണ് ലില്ലി. 39 വയസാണ് താരത്തിന്. താരത്തിന്റെ തീരുമാനം ഹോളിവുഡ് ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്.