Connect with us

ബിടിഎസ് താരം ജിന്‍ പാരിസ് ഒളിംപിക്‌സിൽ ജിൻ ദീപശിഖയേന്തും!

Hollywood

ബിടിഎസ് താരം ജിന്‍ പാരിസ് ഒളിംപിക്‌സിൽ ജിൻ ദീപശിഖയേന്തും!

ബിടിഎസ് താരം ജിന്‍ പാരിസ് ഒളിംപിക്‌സിൽ ജിൻ ദീപശിഖയേന്തും!

ലോകമെന്പാടും നിരവധി ആരാധകരുള്ള പ്രമുഖ ദക്ഷിണ കൊറിയൻ സംഗീത ബാൻഡാണ് ബിടിഎസ്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബിടിഎസ് ആരാധകർക്കേറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.

2024 പാരിസ് ഒളിംപിക്‌സിൽ ജിൻ ദീപശിഖയേന്തുമെന്നാണ് പുറത്ത് വരുന്ന വിവരം. ദക്ഷിണ കൊറിയയെ പ്രതിനീധികരിച്ചാണ് ജിൻ ഒളിംപിക്‌സിൽ ദീപശിഖയേന്തുക. ജൂലായ് 27ന് ആണ് ഉദ്ഘാടന ചടങ്ങുകള്‍. ഇതില്‍ പങ്കെടുക്കുന്നതിനായി ജിൻ ഉടൻ തന്നെ പാരിസിലേയ്ക്ക് തിരിക്കുമമെന്നുമാണ് വിവരം.

ജിന്നിനെ കൂടാതെ പ്രമുഖ കായികതാരങ്ങൾ, ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടെ പതിനൊന്നായിരത്തോളം പേർ ദീപശിഖ വഹിക്കും. സമൂഹത്തിൽ ഉന്നത സ്വാധീനം ചെലുത്തുന്ന വ്യക്തികളെയാണ് ദീപശിഖാ വാഹകരായി സ്‌പോൺസർമാരും സംഘാടകരും തിരഞ്ഞെടുക്കുന്നത്.

പാരിസ് ഒളിംപിക്‌‌സ് ജൂലായ് 27 മുതൽ ഓഗസ്റ്റ് 11 വരെയാണ് നടക്കുന്നത്. 206 രാജ്യങ്ങളിൽ നിന്നുള്ള 15,000 കായികതാരങ്ങൾ 32 കായിക ഇനങ്ങളിലായി 329 വിഭാഗങ്ങളിൽ മത്സരിക്കും. അതേസമയം നിര‍്‍‍ബന്ധിത സൈനിക സേവനം അവസാനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുന്പാണ് ജുന്‍ തിരിച്ചു വന്നത്.

ഇപ്പോള്‍ സംഗീത മേഖലയിൽ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ജിന്‍. പുതിയ ആൽബം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നുമാണ് താരം പറഞ്ഞത്.

More in Hollywood

Trending