general
കന്നഡഗാനം പാടിയില്ല; കച്ചേരിയ്ക്കിടെ ഗായകന് കൈലാഷ് ഖേറിനുനേരെ കുപ്പിയേറ്, രണ്ട് പേര് അറസ്റ്റില്‍
കന്നഡഗാനം പാടിയില്ല; കച്ചേരിയ്ക്കിടെ ഗായകന് കൈലാഷ് ഖേറിനുനേരെ കുപ്പിയേറ്, രണ്ട് പേര് അറസ്റ്റില്‍

കര്‍ണാടകത്തിലെ ഹംപിയില്‍ കച്ചേരിയ്ക്കിടെ പ്രശസ്ത ഗായകന് കൈലാഷ് ഖേറിനുനേരെ കുപ്പിയേറ്. കന്നഡഗാനം പാടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കുപ്പിയെറിഞ്ഞത്.
മൂന്നുദിവസങ്ങളിലായി നടന്ന ഹംപി ഉത്സവത്തിന്റെ സമാപനച്ചടങ്ങിലാണ് സംഭവം. പ്രദേശവാസികളായ പ്രദീപ് (22), സുരാഹ് (21) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
പ്രതികളെറിഞ്ഞ കുപ്പി വേദിയില്‍ കൈലാഷിന് പിറകിലാണ് വീണത്. കുപ്പിയേറുണ്ടായിട്ടും വകവെക്കാതെ അദ്ദേഹം ഗാനം ആലപിച്ചു. ഇതിനിടെ സംഘാടകരെത്തി വേദിയില്‍നിന്ന് കുപ്പിയെടുത്തു മാറ്റി.
വിജയനഗരസാമ്രാജ്യത്തിന്റെ പാരമ്പര്യ അനുസ്മരണത്തിന് എല്ലാവര്‍ഷവും കര്‍ണാടക സര്‍ക്കാരാണ് മൂന്നുദിവസത്തെ ഹംപി ഉത്സവം സംഘടിപ്പിക്കുന്നത്.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...