Malayalam
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ശ്രീരാമവിഗ്രഹത്തിന് മുന്നില്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് സിന്ധു കൃഷ്ണ
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ശ്രീരാമവിഗ്രഹത്തിന് മുന്നില്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് സിന്ധു കൃഷ്ണ
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ വേളയില്‍ സ്വവസതിയില്‍ ശ്രീരാമവിഗ്രഹത്തിന് മുന്നില്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച് കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമാണ് ചിത്രങ്ങള്‍ സിന്ധുകൃഷ്ണ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.
ശ്രീരാമ വിഗ്രഹത്തിനും വിളക്കുകള്‍ക്കും താഴെ വെള്ളിച്ചെപ്പില്‍ അക്ഷതം സൂക്ഷിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് സിന്ധു കൃഷ്ണ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ മണിയൊച്ചകളും കേള്‍ക്കാവുന്നതാണ്. മകള്‍ ദിയാ കൃഷ്ണയും ചിത്രങ്ങല്‍ പങ്കുവച്ചിട്ടുണ്ട്.
പ്രാണപ്രതിഷ്ഠാ ദിനത്തില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അയോധ്യയില്‍ പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ രാംലല്ലയെ പ്രതിഷ്ഠിച്ചത്. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.
നടന്‍മാരായ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, രോഹിത് ഷെട്ടി, രജനികാന്ത്, അമിതാഭ് ബച്ചന്‍, ചിരഞ്ജീവി, രാം ചരണ്‍ തേജ, എന്ന് തുടങ്ങി നിരവധി താരങ്ങള്‍ രാം മന്ദിര്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലേയ്ക്ക് എത്തിയിരുന്നു.
