Social Media
24 മണിക്കൂറും മറ്റുള്ളവർക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നുണ്ട്. പക്ഷെ അതിനും എനർജി വേണം; സിന്ധു കൃഷ്ണ
24 മണിക്കൂറും മറ്റുള്ളവർക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നുണ്ട്. പക്ഷെ അതിനും എനർജി വേണം; സിന്ധു കൃഷ്ണ
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. സോഷ്യൽ മീഡിയയിലൂടെ താരകുടുംബം പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.
നാല് മക്കളെ വളർത്തി വലുതാക്കിയതിനെക്കുറിച്ച് സിന്ധു കൃഷ്ണ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അമ്മയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മക്കൾക്ക് വേണ്ടിയാണ് മാറ്റിവെച്ചതെന്ന് മൂത്ത മകൾ അഹാനയും ഒരിക്കൽ പറയുകയുണ്ടായി. ഇപ്പോഴിതാ കശ്മീർ യാത്രയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ.
മൂന്ന് മക്കൾക്കും തന്റെ രണ്ട് കൂട്ടുകാരികൾക്കുമൊപ്പമാണ് യാത്ര. കൂട്ടുകാരികളുമായി സംസാരിക്കവെ തന്റെ വണ്ണം കൂടിയതിനെക്കുറിച്ചും സിന്ധു സംസാരിക്കുന്നുണ്ട്. കൊവിഡിന് ശേഷമാണ് ഞാൻ വണ്ണം വെച്ചത്. കൊവിഡ് വരെ ഞാൻ കൺട്രോളിലായിരുന്നു. കൊവിഡിന് ശേഷം വീട്ടിൽ കൂടുതൽ നല്ല ഭക്ഷണങ്ങൾ വെച്ചു, വ്യായാമം കുറഞ്ഞു. വീട്ടിൽ നിന്നിറങ്ങിയാൽ നേരെ കാറിൽ പോകും.
കുറച്ച് നാൾ യോഗയുണ്ടായിരുന്നു. അപ്പോൾ മൂന്ന് നാല് കിലോ കുറഞ്ഞു. പക്ഷെ രാവിലെ ഉറക്കമാെഴിവാക്കി യോഗ ചെയ്യാൻ എനിക്ക് മടിയായിരുന്നു. കുറച്ച് നാൾ കഴിഞ്ഞ് യോഗ ഇൻസ്ട്രക്റ്റർ ഹിമാലയൻ ടൂർ പോയി. പിന്നെ മടിയായി നിർത്തി. ജിമ്മിൽ ജോയിൻ ചെയ്യാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും സിന്ധു കൃഷ്ണ പറയുന്നു. പക്ഷെ വീട്ടിൽ ഒരുപാട് പേരുണ്ട്. അസുഖമുള്ളവരുണ്ട്. ഓരോ ദിവസം ആർക്കെങ്കിലും അപ്പോയിന്റ്മെന്റുണ്ടാകും.
അതിൽ നിന്നൊന്നും മാറി നിൽക്കാൻ പറ്റുന്ന അവസ്ഥയല്ലായിരുന്നു. പക്ഷെ ഇനി സ്വന്തം കാര്യത്തിൽ ശ്രദ്ധ നൽകണം. നമുക്കൊന്ന് ആരോഗ്യകരമായി ഇരുന്നാലല്ലേ ഈ ഭൂമിയിൽ കുറച്ച് കാലം നിൽക്കാനാകൂ. 24 മണിക്കൂറും മറ്റുള്ളവർക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നുണ്ട്. പക്ഷെ അതിനും എനർജി വേണ്ടതുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
മക്കളിൽ ദിയ കൃഷ്ണ യാത്രയിൽ ഒപ്പം വന്നിരുന്നില്ല. ദിയ ഗർഭിണിയായത് കൊണ്ടാണ് വരാതിരുന്നത്. സന്തോഷകരമായ നിമിഷങ്ങളിൽ മകളെ മിസ് ചെയ്യുന്നുണ്ടെന്ന് സിന്ധു കൃഷ്ണ പറയുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താൻ ഗർഭിണിയാണെന്നുള്ള വിവരം ദിയ പങ്കുവെച്ചത്. താൻ ഗർഭിണിയാണെന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചത് മൂന്നാം മാസത്തെ സ്കാനിങ് കഴിയുന്നതിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രഗ്നൻസി റിവീലിങ് പോസ്റ്റിൽ ദിയ കുറിച്ചത്.
പിന്നാലെ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് നിമിഷത്തെക്കുറിച്ച് താരങ്ങൾ വീഡിയോകളുടെ സംസാരിക്കുകയും ചെയ്തു. ഗർഭിണിയായ ശേഷം ആശുപത്രിയിലേക്ക് പോകുന്നതും ചില ടെസ്റ്റുകൾ എടുക്കുന്നതും ഒക്കെ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. അതേസമയം, ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു.
മൂത്തമകൾ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും വരാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധു. റിലേറ്റീവ്സ് ഒന്നും അമ്മുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. എന്ത് ചോദിക്കാനാണ്..? അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്നാണ് സിന്ധു പ്രതികരിച്ചത്.
അതേസമയം, അടുത്തിടെ റിയാക്ഷൻ വീഡിയോകളിടുന്ന യൂട്യബർമാരെ പരിഹസിച്ചുള്ള സിന്ധു കൃഷ്ണയുടെ പരാമർശവും വിമർശിക്കപ്പെട്ടിരുന്നു. ജോലിയും കൂലിയും ഇല്ലാത്തവർ എന്നാണ് സിന്ധു കൃഷ്ണ പരിഹസിച്ചത്. ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ടല്ലേ സിന്ധു കൃഷ്ണയും മക്കളും യൂട്യൂബ് ചാനൽ നടത്തുന്നത് എന്നായിരുന്നു വിമർശകരുടെ മറുചോദ്യം.
