Malayalam
എനിക്ക് മാത്രമേ ഇതിന് താൽപര്യമുള്ളൂ. മറ്റാർക്കും ഈ ദിവസം ഒരു വിഷയമേ അല്ല. അവസാനം ഞാൻ മാത്രമായിരിക്കും ആ പരിപാടിക്ക്; മക്കൾക്കെതിരെ രംഗത്തെത്തി സിന്ധു കൃഷ്ണയുടെ ആരാധകർ
എനിക്ക് മാത്രമേ ഇതിന് താൽപര്യമുള്ളൂ. മറ്റാർക്കും ഈ ദിവസം ഒരു വിഷയമേ അല്ല. അവസാനം ഞാൻ മാത്രമായിരിക്കും ആ പരിപാടിക്ക്; മക്കൾക്കെതിരെ രംഗത്തെത്തി സിന്ധു കൃഷ്ണയുടെ ആരാധകർ
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്.
സിന്ധുവിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന വീട്ടമ്മമാർ ഏറെയാണ്. നാല് മക്കളെയും വളർത്തി സ്വയം പര്യാപ്തരാക്കിയതിൽ സിന്ധു കൃഷ്ണയ്ക്ക് എപ്പോഴും പ്രശംസകൾ ലഭിക്കാറുണ്ട്. അമ്മയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മക്കൾക്ക് വേണ്ടി മാറ്റി വെച്ചതാണെന്ന് അഹാനയും ഒരിക്കൽ പറയുകയുണ്ടായി.
എന്നാൽ സിന്ധു കൃഷ്ണയെ മക്കൾ മനസിലാക്കുന്നില്ല എന്നാണ് ഇപ്പോൾ ഫോളോവേഴ്സിന്റെ പരാതി. കഴിഞ്ഞ ദിവസമായിരുന്നു സിന്ധുവിന്റെ 30ാം വിവാഹ വാർഷികം. ഈ ദിവസം ചെറുതായെങ്കിലും ആഘോഷിക്കണമെന്ന് സിന്ധു കൃഷ്ണ ആഗ്രഹിച്ചിരുന്നു. എന്നാൽ ഭർത്താവ് കൃഷ്ണകുമാറോ മക്കളോ യാതൊരു പ്രാധാന്യവും ഈ ദിവസത്തിന് കൊടുത്തില്ല എന്നതാണ് സബ്സ്ക്രെെബേർസിന്റെ പരാതി.
ഒരു പരിപാടി നടത്തണമെങ്കിൽ കുറേ കാശ് ചെലവാകും. വെറുതെ എന്തിനാണെന്ന് തോന്നും. എനിക്ക് മാത്രമേ ഇതിന് താൽപര്യമുള്ളൂ. മറ്റാർക്കും ഈ ദിവസം ഒരു വിഷയമേ അല്ല. അവസാനം ഞാൻ മാത്രമായിരിക്കും ആ പരിപാടിക്ക്. പിറന്നാളാകുമ്പോൾ അവരവർക്ക് ഒരു താൽപര്യം കാണും. ഇതിനങ്ങനെയില്ല. അല്ലെങ്കിൽ എനിക്കും കിച്ചുവിനും ഒരുമിച്ച് ആ ഫീൽ ഉണ്ടാകണം.
കിച്ചു കിച്ചുവിന്റെ സ്വന്തം പിറന്നാൾ പോലും ഓർക്കാറില്ല. ആർക്കും വേണ്ടാത്ത ദിവസം പോലെ വിവാഹ വാർഷിക ദിനം പോകുമെന്നും സിന്ധു കൃഷ്ണ തന്റെ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം വീട്ടിൽ കേക്ക് മുറിച്ച് ചെറിയ ആഘോഷം നടന്നു. എന്നാൽ പുറത്ത് പോയി ഭക്ഷണം കഴിക്കാൻ ഇളയ മകൾ മാത്രമാണ് സിന്ധുവിനും കൃഷ്ണകുമാറിനുമൊപ്പം പോയത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സിന്ധു കൃഷ്ണയുടെ ആരാധകരുടെ പരാതി.
ഈ കുട്ടികൾ ക്ക് വേണ്ടി ജീവിച്ച് കഷ്ടപെട്ട ഈ അമ്മയ്ക്കും അച്ഛനും ഒരു സർപ്രൈസ് കൊടുക്കാൻ തോന്നിയല്ലല്ലോ, കഷ്ടം എല്ലാവർക്കും വരുമാനം ഉള്ളതല്ലേ ഒരു ചെറിയ ഗിഫ്റ്റ് എങ്കിലും വാങ്ങാമായിരുന്നു. ആശ്വിൻ വന്നിട്ട് ആദ്യത്തെ ആനിവേഴ്സറി ആയിരുന്നു ആശ്വിനും ഒരു മൈൻഡ് ചെയ്തില്ല പാവം സിന്ധു, എന്നാണ് ഒരാളുടെ കമന്റ. മനസിലെ വിഷമം മുഖത്ത് കാണുന്നുണ്ട്, മക്കൾക്ക് വേണ്ടി ഓടി നടക്കുന്ന അമ്മയ്ക്ക് ഒരു പാർട്ടി നൽകാമായിരുന്നു എന്നെല്ലാം കമന്റുകൾ വരുന്നുണ്ട്. നിരവധി പേർ വിവാഹ വാർഷിക ആശംസകളും കമന്റ് ബോക്സിലൂടെ അറിയിച്ചു.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടേയും മുപ്പതാം വിവാഹ വാർഷികം. ഇതിന്റെ ഭാഗമായി വീട്ടിൽ നടന്ന ചെറിയ ആഘോഷത്തിന്റെ വീഡിയോയും കുടുംബം പങ്കുവെച്ചിരുന്നു. പിന്നാലെ വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറി വഴി സിന്ധു പ്രേക്ഷകരുടെ ചില ചോദ്യങ്ങൾക്ക് മറുപടിയും നൽകിയിരുന്നു.
ധാരാളം പാഠങ്ങൾ ജീവിതത്തിൽ നിന്നും പഠിച്ചിട്ടുണ്ട്. നമ്മുടെ ലൈഫിൽ നിന്ന് മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരുടെ ലൈഫിൽ നിന്നും പാഠങ്ങൾ പഠിച്ച് എടുക്കണം. എങ്ങനെ നല്ലൊരു മനുഷ്യനാകാം എന്നതിനെ കുറിച്ചെല്ലാം നമ്മൾ ചിന്തിക്കണം എന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. നാല് മക്കളിൽ ആരോടാണ് ഏറ്റവും കൂടുതൽ സ്നേഹം എന്നാരുന്നു ഒരു ചോദ്യം.
അതിന് നാല് മക്കളും ഒരുപോലെ പ്രിയപ്പെട്ടവർ എന്നാണ് സിന്ധു പറഞ്ഞത്. എല്ലാവരേയും ഒരുപോലെ ഇഷ്ടമാണ്. ഒരേപോലെ എല്ലാവരുമായി ഞാൻ വഴക്കിടാറുണ്ട് പിണങ്ങാറുമുണ്ട് സ്നേഹിക്കാറുണ്ട് അടിയാകാറുണ്ട്. പക്ഷെ ഹൻസു കൊച്ചു ബേബിയായതുകൊണ്ട് കുറച്ച് പാർഷ്യാലിറ്റി ഹൻസുവിനോടുണ്ട്.പക്ഷെ അവളേയും ഞാൻ വഴക്ക് പറയാറുണ്ടെന്ന് സിന്ധു പറയുന്നു.