Connect with us

മല്ലിക സുകുമാരൻ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട്…; പൃഥ്വിരാജിന്റെ പേര് പുറത്തുവിട്ടത് അന്ന് ; അവർക്ക് വൈരാഗ്യമുണ്ട്…. പൃഥ്വിരാജിനെ ഞെട്ടിച്ച് അയാൾ!

Actor

മല്ലിക സുകുമാരൻ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട്…; പൃഥ്വിരാജിന്റെ പേര് പുറത്തുവിട്ടത് അന്ന് ; അവർക്ക് വൈരാഗ്യമുണ്ട്…. പൃഥ്വിരാജിനെ ഞെട്ടിച്ച് അയാൾ!

മല്ലിക സുകുമാരൻ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട്…; പൃഥ്വിരാജിന്റെ പേര് പുറത്തുവിട്ടത് അന്ന് ; അവർക്ക് വൈരാഗ്യമുണ്ട്…. പൃഥ്വിരാജിനെ ഞെട്ടിച്ച് അയാൾ!

മലയാളികൾക്ക് സുപരിചിതയാണ് മല്ലിക സുകുമരനും കുടുംബവും. കഴിഞ്ഞ ദിവസം മല്ലിക സുകുമരൻ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനെയും സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് സംവിധായകൻ വിനയനാണെന്നായിരുന്നു മല്ലിക പറഞ്ഞത്.

ഇന്ദ്രജിത്ത് സിനിമയിൽ വരാൻ കാരണമായതും, ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ പൃഥ്വിരാജിന് ധൈര്യം കൊടുത്ത് മുന്നോട്ട് കൊണ്ടുവന്നതും സാറാണെന്നും മല്ലിക സുകുമാരൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് വിനയൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മറുപടി.

വിനയൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ…

മല്ലികച്ചേച്ചി എന്നേപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി…ചേച്ചി പറഞ്ഞതിൽ ഒരു സിനിമയുടെ പേര് മാറിപ്പോയിട്ടുണ്ട്..

പ്രഥ്വിരാജിന്റെ വിലക്കു തീർക്കാൻ എടുത്ത ചിത്രം സത്യമല്ല അത്ഭുതദ്വീപ് ആണ്.. പക്രു ആണ് ആ സിനിമയിലെ നായകൻ എന്ന് അനൗൺസ് ചെയ്തു കൊണ്ട് ബാക്കി എല്ലാ നടീനടൻമാരുമായും എഗ്രിമെന്റ് ഇട്ടശേഷം ഷൂട്ടിംഗിന്റെ തലേ ദിവസമാണ് പ്രിഥ്വിരാജിന്റെ പേര് ഞാൻ വെളിയിൽ വിട്ടത്..

ബാക്കി എല്ലാരുമായി എഗ്രിമെന്റ് ഉള്ളതുകൊണ്ട് എന്നോടെതിർക്കാൻ സംഘടനാ നേതാക്കൾ അന്നു തയ്യാറായില്ല.പക്ഷേ അതിന്റെ വൈരാഗ്യം അവർ മനസ്സിൽ കുറിച്ചിരുന്നു പിന്നീടാണല്ലോ അതു പ്രയോഗിച്ചത്..കുറേ ചിത്രങ്ങൾ വിലക്കിന്റെ പേരിൽ അന്ന് പ്രഥ്വിരാജിനു പോയെൻകിലും അത്ഭുതദ്വീപോടെ ആ വിലക്ക് പൊളിച്ചടുക്കി.. യഥാർത്ഥത്തിൽ അന്നാണ് എഗ്രിമെന്റിന്റെ വില മനസ്സിലായത്..

2004ൽ എഗ്രിമെന്റി വരുന്നതിനെതിരെ താര സംഘടനയും അവരോടൊപ്പം നിന്ന സംവിധായകരും സമരം പ്രഘ്യാപിച്ചപ്പോൾ അതിനെ ചെറുത്തുതോൽപ്പിച്ചു കൊണ്ട് സത്യം എന്ന സിനിമ ചെയ്തതും ഞാനും പ്രഥ്വിരാജും തിലകൻ ചേട്ടനും ലാലു അലക്സും ക്യാപ്റ്റൻ രാജുവും ബാബുരാജും സുരേഷ്കൃഷ്ണയും ചേർന്നായിരുന്നു എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കേണ്താണ്..

അങ്ങനെയാണ് എഗ്രിമെന്റ് വന്നത്… മലയാള സിനിമയിലെ ഇത്തരം ചരിത്ര സത്യങ്ങളെ തമസ്കരിക്കാനാണല്ലോ നമ്മുടെ സിനിമാ പ്രമുഖർക്കു താല്പ്പര്യം.. മല്ലികച്ചേച്ചി ഇത്രയും പറഞ്ഞതു കൊണ്ട് ഇതിപ്പോ ഓർത്തെന്നു മാത്രം… നന്ദി….- വിനയൻ കുറിച്ചത് ഇങ്ങനെ…

Continue Reading
You may also like...

More in Actor

Trending

Recent

To Top