വിപുലമായ ആഘോഷ പരിപാടികളോടെ ദോഹയിൽ സൈമ ഫിലിം അവാർഡ് ചടങ്ങ് നടന്നു. എല്ലാ ഭാഷകളിൽ നിന്നുമുള്ള താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു . ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകള്‍.
മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. മോഹൻലാലും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയില്‍ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയത്.മികച്ച നടനുള്ള ക്രിട്ടിക്സ് അവാര്‍ഡ് പൃഥ്വിരാജ് കൂടെയിലെ അഭിനയത്തിന് സ്വന്തമാക്കി.ഐശ്വര്യ ലക്ഷ്മി വരത്തനിലെ അഭിനയത്തിന് മികച്ച നടിയായി.പ്രേക്ഷകരുടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ടോവിനോ തോമസ് ആണ്.ചിത്രം തീവണ്ടി.ഹേയ് ജൂഡിലെ അഭിനയത്തിന് തൃഷ ക്രിട്ടിക്സിന്റെ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.ഞാന്‍ പ്രകാശന് ഒരുക്കിയ സത്യന് അന്തിക്കാട് ആണ് മികച്ച സംവിധായകന്.വരത്തനിലെ ഗാനം ഒരുക്കിയ സുഷിന് ശ്യാം മികച്ച സംഗീത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ പല ബോളിവുഡ് ചിത്രങ്ങളെക്കാള്‍ കൂടുതല്‍ കളക്ഷന്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. മിഡിൽ ഈസ്റ്റ് സ്റ്റാർ അവാർഡാണ് മോഹൻലാലിന് ലഭ്ച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...