Connect with us

രണ്ടു വർഷം മുൻപ് ഇതേ ദിവസം ബേസിൽ ജോസഫ് പ്രഖ്യാപിച്ച മമ്മൂട്ടി – ടോവിനോ തോമസ് ചിത്രത്തിന് പിന്നീട് എന്ത് സംഭവിച്ചു ?

Malayalam Breaking News

രണ്ടു വർഷം മുൻപ് ഇതേ ദിവസം ബേസിൽ ജോസഫ് പ്രഖ്യാപിച്ച മമ്മൂട്ടി – ടോവിനോ തോമസ് ചിത്രത്തിന് പിന്നീട് എന്ത് സംഭവിച്ചു ?

രണ്ടു വർഷം മുൻപ് ഇതേ ദിവസം ബേസിൽ ജോസഫ് പ്രഖ്യാപിച്ച മമ്മൂട്ടി – ടോവിനോ തോമസ് ചിത്രത്തിന് പിന്നീട് എന്ത് സംഭവിച്ചു ?

കൈ നിറയെ ചിത്രങ്ങളുമായി ടോവിനോ തോമസ് സിനിമ ലോകത്ത് സജീവമാകുകയാണ്. കൽക്കി എന്ന ചിത്രമാണ് ടോവിനോയുടെതായി പുറത്തെത്തിയത് . ഇനി എടക്കാട് ബറ്റാലിയനും തുടർന്ന് ഒട്ടേറെ ചിത്രങ്ങളും വരാനുണ്ട് . മമ്മൂട്ടിയും ടോവിനോയും ഒന്നിക്കുന്ന ഒരു ചിത്രം കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് മുൻപ് സംവിധായകൻ ബേസിൽ ജോസഫ് പ്രഖ്യാപിച്ചിരുന്നു.

തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആയിരുന്നു ബേസിൽ ജോസഫ് ആ വാർത്ത പുറത്ത് വിട്ടത്.ഇതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് ;

നമസ്കാരം . ഇന്ന് ചിങ്ങം ഒന്ന് . എന്റെ കല്യാണം ആണ് . ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടൻ ( ഉണ്ണി.ആർ ). നിർമാണം ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത , സി .വി സാരഥി കൂടെ AVA പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്ന് നിർവഹിക്കുന്നു . ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം ..
കുറച്ചു തിരക്കുണ്ട് . പോയി കല്യാണം കഴിച്ചേച്ചും വരാം . പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ .വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ 😊

എന്നാൽ വര്ഷം രണ്ടു കഴ്ഞ്ഞിട്ടും യാതൊരു വാർത്തയും ചിത്രത്തെ സംബന്ധിച്ച് വന്നിട്ടില്ല. ടോവിനോ മമ്മൂട്ടി ഒന്നിച്ചെത്തുവാൻ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരിക്കുയാണ് ഇപ്പോൾ. കുഞ്ഞിരാമായണം , ഗോഡ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സംവിധായകനാണ് ബേസിൽ ജോസഫ് . സിനിമ ചർച്ച ഗ്രൂപ്പ് ആയ മൂവി സ്ട്രീറ്റിൽ ശിവപ്രസാദ് എന്ന ആളാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയത് .

what happens to basil joseph’s mammootty – tovino thomas movie ?

More in Malayalam Breaking News

Trending

Recent

To Top