Malayalam
അന്ന് ദിലീപിനെ നയന്‍താര സല്‍മാന്‍ ഖാനെന്ന് കളിയാക്കി വിളിച്ചു, കാരണം; വീണ്ടും വൈറലായി വാക്കുകള്‍
അന്ന് ദിലീപിനെ നയന്‍താര സല്‍മാന്‍ ഖാനെന്ന് കളിയാക്കി വിളിച്ചു, കാരണം; വീണ്ടും വൈറലായി വാക്കുകള്‍
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. 2003 ല്‍ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
മലയാളത്തില്‍ തുടക്ക കാലത്ത് വലിയ സ്വീകാര്യതയും നയന്‍താരയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ തമിഴകത്തേക്ക് കടന്നതോടെ താര റാണിയായി നയന്‍താര മാറി. അധികം മലയാള സിനിമകളില്‍ നയന്‍താര പിന്നീട് അഭിനയിച്ചിട്ടില്ല. മറ്റ് ഭാഷകളിലെ തിരക്ക്, പ്രതിഫലം തുടങ്ങിയ ഘടകങ്ങള്‍ ഇതിന് കാരണമാണ്. മലയാളത്തില്‍ അഭിനയിച്ചതില്‍ നയന്‍താരയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്ത സിനിമയാണ് ബോഡി ഗാര്‍ഡ്. ദിലീപ് നായകനായ ചിത്രം സംവിധാനം ചെയ്തത് അന്തരിച്ച സിദ്ദിഖ് ആണ്.
ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിനിമയിലേക്ക് നയന്‍താര എത്തുന്നത്. വലിയ താരമായതിനാല്‍ നടി മലയാളത്തില്‍ അഭിനയിക്കുമോ എന്ന സംശയം സിദ്ദിഖിനുണ്ടായിരുന്നു. കഥ ഇഷ്ടപ്പെട്ടാല്‍ നയന്‍സ് അഭിനയിക്കും. നല്ല കഥാപാത്രമാണെങ്കില്‍ ഒരു മടിയുമില്ലാതെ അഭിനയിക്കുമെന്ന് ദിലീപ് പറഞ്ഞു. മുമ്പൊരിക്കല്‍ സഫാരി ടിവിയില്‍ സിദ്ദിഖ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കഥ ഫോണില്‍ കൂടെയാണ് പറഞ്ഞത്.
ഒരു മണിക്കൂര്‍ കൊണ്ട് കഥ ഏറെക്കുറെ പറഞ്ഞു. കഥ പറഞ്ഞുടനെ ഈ സിനിമ ഞാന്‍ തന്നെ ചെയ്യും. ഡേറ്റ് സിദ്ദിഖിക്ക ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് നയന്‍താര. നയന്‍താരയാണ് വരുന്നെന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് വലിയ ടെന്‍ഷനായി. ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ചെറിയ പ്രതിഫലത്തില്‍ അഭിനയിക്കാന്‍ നയന്‍താര തയ്യാറായെന്നും സിദ്ദിഖ് തുറന്ന് പറഞ്ഞു. കഥാപാത്രം അത്രയും ഇഷ്ടപ്പെട്ടത് കൊണ്ടാണ്.
രാവിലെ ഏഴ് മണിക്ക് ഷൂട്ട് തുടങ്ങും. നയന്‍താരയും ദിലീപും വരാന്‍ വൈകുന്നത് കൊണ്ട് കുറച്ച് സീനുകളെടുക്കും. നയന്‍താര കൃത്യം ഒമ്പത് മണിക്ക് വരും. 8.55 ആകുമ്പോഴേക്കും വിത്ത് മേക്കപ്പോടെ എത്തും. വളരെ പ്രൊഫഷണലാണ്. ഒരു റിഹേഴ്‌സലും ഒരു ടേക്കും. കാരവാനില്‍ പോലും പോയിരിക്കില്ല. നല്ല ഗ്യാപ്പുണ്ട് നയന്‍ എന്ന് പറഞ്ഞാല്‍ മാത്രമേ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും കാരവാനിലേയ്ക്ക് പോലും പോകൂയെന്നും സിദ്ദിഖ് ഓര്‍ത്തു.
ഒരു ദിവസം രാവിലെ ഏഴ് മണിക്ക് നയന്‍താര ഷൂട്ടിനെത്തിയതിനെക്കുറിച്ചും സിദ്ദിഖ് അന്ന് സംസാരിച്ചു. 9 മണിക്കാണ് വരാറെങ്കിലും ഏഴ് മണിക്ക് വരാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ നയന്‍താര തയ്യാറായി. എന്നാല്‍ അന്ന് ദിലീപ് വരുമ്പോള്‍ 11 മണിയായി. അന്ന് ദിലീപിനെ നയന്‍താര സല്‍മാന്‍ ഖാനെന്ന് കളിയാക്കി വിളിച്ചു. ദിലീപ് 11 മണിയാകാതെ എത്തില്ല. ഷൂട്ടിംഗ് കോട്ടയത്താണ്.
ദിലീപ് എല്ലാ ദിവസവും എറണാകുളത്ത് പോയി വരും. രാത്രി എറണാകുളത്ത് പോയി താമസിച്ച് വേറെ സിനിമകളുടെ ചര്‍ച്ച കഴിഞ്ഞ് വെളുപ്പിന് ഉറങ്ങി എഴുന്നേറ്റ് വരുമ്പോള്‍ എങ്ങനെയായാലും 11 മണിയാവും. നയന്‍താര 9 മണിക്ക് വന്നാലും ദിലീപ് എത്താന്‍ താമസിക്കുമായിരുന്നെന്നും സിദ്ദിഖ് അന്ന് ഓര്‍ത്തു. നയന്‍താരയും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. നടിയുടെ വിവാഹത്തിനും ദിലീപ് അതിഥിയായെത്തിയിരുന്നു.
അതേസമയം, അന്നപൂരണിയാണ് നയന്‍താരയുടെ പുതിയ സിനിമ. ജയ്, സത്യരാജ് തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്യുന്നു. എന്നാല്‍ മതവികാരം വൃണപ്പെടുത്തിയെന്ന ആരോപണം ചിത്രത്തിനെതിരെ വന്നിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്നും ആരോപിച്ചുള്ള പരാതിയില്‍ ‘അന്നപൂരണി’യുടെ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമെതിരെ മുംൈബ സ്വദേശി രമേഷ് സോളങ്കി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
ചിത്രത്തില്‍ ശ്രീരാമന്‍ മാംസാഹാരം കഴിക്കുന്നയാളാണെന്ന പരാമര്‍ശമുണ്ടെന്നും രമേഷ് സോളങ്കി പരാതിയില്‍ ആരോപിച്ചു. സംഭവം വലിയ വിവാദമായതോടെ നെറ്റ്ഫ്‌ലിക്‌സില്‍നിന്നു ചിത്രം നീക്കം ചെയ്യുകയുണ്ടായി. നവാഗതനായ നിലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. നയന്‍താര, നായകന്‍ ജയ്, നിലേഷ് കൃഷ്ണ, നിര്‍മാതാക്കളായ ജതിന്‍ സേത്തി, ആര്‍. രവീന്ദ്രന്‍, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫിസര്‍ ഷാരിഖ് പട്ടേല്‍, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
