Connect with us

മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പർ താരമാണ്’.–നടൻ സിദ്ധാര്‍ഥ് !

Malayalam Breaking News

മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പർ താരമാണ്’.–നടൻ സിദ്ധാര്‍ഥ് !

മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പർ താരമാണ്’.–നടൻ സിദ്ധാര്‍ഥ് !

റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം ലൂസിഫറിനെ പുകഴ്ത്തി തമിഴ് നടൻ സിദ്ധാര്‍ഥ്. പൃഥ്വിരാജ് സംവിധായകനാവാൻ ജനിച്ചവനാണെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും മോഹൻലാൽ ഒരു ദിവ്യപുരുഷനാണെന്നും സിദ്ധാർഥ്‌ പറഞ്ഞു. ലൂസിഫർ ട്രെയ്ലർ പങ്കുവച്ചുകൊണ്ടാണ് താരം ലൂസിഫറിനെ വാഴ്ത്തിയത്.

‘എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. സിനിമ ചെയ്യാന്‍ വേണ്ടി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ അതിമനോഹരമായിരിക്കുന്നു. ഡാ മോനേ കാത്തിരിക്കാൻവയ്യ. തക്കതായ എല്ലാ കാരണങ്ങള്‍ കൊണ്ടും മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പർ താരമാണ്’.–സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

കാവ്യതലൈവൻ എന്ന തമിഴ് ചിത്രത്തിൽ പൃഥ്വിരാജും സിദ്ധാർഥും ഒന്നിച്ച് അഭിനയിച്ചിരുന്നു.

അതേ സമയം, ലൂസിഫർ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. 13 മണിക്കൂറുകൾകൊണ്ട് 22 ലക്ഷത്തിനു മുകളിൽ ആളുകളാണ് ട്രെയിലർ കണ്ടത്.

sidharth about lucifer movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top