Malayalam
തന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ ആരെന്ന ചോദ്യത്തിന് ഒരേ ഒരുത്തരം മോഹൻലാൽ;ഭരതം ചിത്രീകരിക്കുമ്പോൾ സംഭവിച്ചതിതാണ്;സിബി മലയിൽ!
തന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ ആരെന്ന ചോദ്യത്തിന് ഒരേ ഒരുത്തരം മോഹൻലാൽ;ഭരതം ചിത്രീകരിക്കുമ്പോൾ സംഭവിച്ചതിതാണ്;സിബി മലയിൽ!
By
മലയാളികളെ വിസ്മയിപ്പിച്ച താരമാണ് മോഹൻലാൽ.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും ഇന്നും മലയാളികൾ നൽകുന്ന സ്നേഹം ചെറുതൊന്നുമല്ല.ആ അഭിനയ പ്രതിഭയെ എങ്ങനെ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയും എന്നും മലയാള സിനിമ കണ്ട അത്യപൂർവ നടൻ നടന വിസ്മയം മോഹൻലാൽ.ഈ താരത്തിന്റെ ഓരോ ചിത്രങ്ങളും മലയാളികൾക്കെന്നും വിസ്മയമാണ് മറക്കാനാവാത്ത ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ഉണ്ട് അതിലോരോന്നും പറഞ്ഞാൽ മതിവരില്ല.എന്തുകൊണ്ടാണ് ഈ താരത്തിനുമാത്രം എത്രത്തോളം ആരാധകർ എന്ന് ചോദിച്ചാൽ ഒരേ ഒരു രാജാവ് എന്നെ പറയാൻ കഴിയു.ലോകമെങ്ങും താരത്തിന് ആരാധകരാണ് എണ്ണിയാൽ തീരാത്ത പറഞ്ഞു വിശേഷിപ്പിക്കുക കഴിയാത്ത അത്രത്തോളം ആരാധകർ ഉണ്ട് ഈ താരത്തിന്.
മലയാള സിനിമയിൽ എന്നത്തേയും മികച്ച ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ,സി ബി മലയിൽ.ഇരുവരുടെയും കൂട്ടുകെട്ടിൽ എന്നും മലയാളികൾക്ക് ഏറെ നല്ല കഥാപാത്രങ്ങൾ നല്കാൻ കഴിയുകയായിരുന്നു. കൂടാതെ ഇവർക്കൊപ്പം ലോഹിത ദാസ് കൂടി ചേർന്നതോടെ ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രങ്ങൾ പിറന്നു. കിരീടം, ഭരതം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ദശരഥം , സദയം, ധനം, കമല ദളം, മായാമയൂരം, ഉസ്താദ്, ദേവദൂതൻ തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മോഹൻലാൽ – സിബി കൂട്ടുകെട്ടിൽ നിന്ന് ഉണ്ടായി. ഇതിൽ കിരീടം മോഹൻലാലിന് ദേശീയ തലത്തിൽ ജൂറി പരാമർശം നേടിക്കൊടുത്തപ്പോൾ ഭരതം നേടിക്കൊടുത്തത് മികച്ച നടനുള്ള ദേശീയ അവാർഡ് തന്നെയാണ്. ഇപ്പോഴിതാ സൂപ്പർ ഹിറ്റായ ആ ചിത്രം ഒരുക്കുമ്പോൾ ഉണ്ടായ ഒരു സംഭവം വിശദീകരിക്കുകയാണ് സിബി മലയിൽ.
ഭരതത്തിലെ പ്രശസ്തമായ രാമകഥാ ഗാനലയം എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിക്കുകയായിരുന്നു സിബിയും കൂട്ടരും. സിബിയുടെ വാക്കുകളിലേക്ക്, ” സ്വന്തം ജ്യേഷ്ഠൻ മരിച്ച വിവരം അറിഞ്ഞിട്ടും അതെല്ലാം ഉള്ളിൽ ഒതുക്കി പെങ്ങളുടെ കല്യാണ തലേന്നിരുന്നു അദ്ദേഹം പാടുകയാണ്. ഉള്ളിൽ അഗ്നിയാണ് പുകയുന്നത്. പക്ഷെ അത് പുറത്തു ആരേയും അറിയിക്കാനാവാത്ത മാനസികാവസ്ഥ. ഒരു ഫാന്റസിക്കു വേണ്ടി തീക്കുണ്ഡത്തിന് നടുവിലിരുന്നു ലാൽ പാടുന്ന ഷോട്ട് ഭാരത പുഴയുടെ തീരത്തു പ്ലാൻ ചെയ്തു. ചുറ്റിനും വിറകു കത്തിച്ചു അതിനു നടുവിൽ ഒരൽപം ഉയർന്ന പീഠത്തിൽ മേൽ വസ്ത്രം പോലുമില്ലാതെ ലാൽ പാടുകയാണ്. എല്ലാം മറന്നു. ചുറ്റിനും തീ ആയതിനാൽ ലാലുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും ഞങ്ങൾക്ക് കഴിഞ്ഞില്ല.
കട്ട് പറഞ്ഞു കഴിഞ്ഞപ്പോൾ ലാൽ പെട്ടെന്ന് പുറത്തേക്കു വന്നു. ആ സമയം അദ്ദേഹത്തിന്റെ ശരീരത്തിലെ രോമങ്ങളെല്ലാം ചൂടേറ്റു കരിഞ്ഞു പോയിരുന്നു. എന്നിട്ടും അതിനെ വക വെക്കാതെ അദ്ദേഹം ആ ഷോട്ട് പൂർത്തിയാക്കുകയായിരുന്നു. അഭിനയമെന്നല്ല, ഫൈറ്റെന്നല്ല, പാട്ടെന്നല്ല, ചെയ്യുന്ന എന്ത് കർമ്മങ്ങളും അതിന്റെ ഏറ്റവും പെർഫെക്ഷനിൽ ചെയ്യണമെന്ന് ലാലിന് നിർബന്ധം ഉണ്ട്. അതിനു വേണ്ടി എന്ത് ത്യാഗം ചെയ്യാനും അദ്ദേഹം ഒരുക്കമാണ്. ഒരർത്ഥത്തിൽ പൂർണ്ണതയുടെ പര്യായം ആണ് ലാൽ “. തന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ ആരെന്ന ചോദ്യത്തിന് എന്നും മോഹൻലാൽ എന്ന ഉത്തരം നൽകുന്ന സംവിധായകനും കൂടിയാണ് സിബി മലയിൽ.
sibi malayil talk about mohanlal